ചലച്ചിത്രം

പേടിയുണ്ട്, എന്നാലും ഒടിയന്റെ പോസ്റ്റര്‍ വലിച്ചു കീറി;  'നിന്റെ ഉള്ളിലുള്ള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍' എന്ന് ആരാധകര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ ഒടിയന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ ആക്രമണം നടക്കുകയാണ് എന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പരാതി. സംവിധായകന്റെ അമിതമായ അവകാശവാദങ്ങള്‍ കേട്ട് തീയേറ്ററുകളിലെത്തിയ ആരാധകര്‍ ചിത്രം നിരാശപ്പെടുത്തിയതില്‍ രൂക്ഷ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആദ്യദിവസത്തെ നെഗറ്റീവ് പ്രചരണങ്ങള്‍ ഒന്നും ചിത്രത്തെ ബാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന കളക്ഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് സിനിമയുടെ പോസ്റ്റര്‍ വലിച്ചു കീറുന്ന ഒരു യുവാവിന്റെ വീഡിയോയാണ്. 

റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റര്‍ വലിച്ചു കീറുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തി കഴിഞ്ഞു. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ നോക്കിയാണ് യുവാവ് പോസ്റ്റര്‍ കീറുന്നത്. 

'ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളിലുള്ള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍' എന്ന വാചകത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ആകുന്നത്. പോസ്റ്റര്‍ വലിച്ചു കീറിയ യുവാവിന് എതിരെ കൊലവിളിയും ശക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം