ചലച്ചിത്രം

പ്രളയബാധിതര്‍ക്ക് സഹായവുമായി സംവിധായകന്‍ ഭദ്രന്‍: വയനാട്ടിലെ 30 സെന്റ് സ്ഥലം വിട്ടു നല്‍കി

സമകാലിക മലയാളം ഡെസ്ക്

പ്രളയദുരിതബാധിതര്‍ക്ക് സഹായവുമായി സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിലേക്കായി ഭദ്രന്‍ സ്ഥലം വിട്ടു നല്‍കി. വയനാട് മുപ്പൈനാട് പഞ്ചായത്തില്‍ 30 സെന്റ് ഭൂമിയാണ് വിട്ടു നല്‍കിയത്. ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധിയാളുകള്‍ ധനസഹായം നല്‍കിയെങ്കിലും ഭൂമി നല്‍കുന്നത് ആദ്യമായാണ്. 

വയനാട് കോഴിക്കോട്- ഊട്ടി അന്തര്‍സംസ്ഥാനപാതയില്‍ വടുവന്‍ചാലില്‍ ചിത്രഗിരി സ്‌കൂളിന് എതിര്‍വശത്താണ് വീട് നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയത്. ഇത് സംബന്ധിച്ച രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭദ്രന്‍ കൈമാറി. സംവിധായകനോടൊപ്പം കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍, ഡോ സുനില്‍ അയ്‌നിക്കല്‍, പിസി ഹരിദാസ്, പിഎ മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.  

സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ്, അങ്കിള്‍ ബണ്‍, യുവതുര്‍ക്കി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഭദ്രന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത