ചലച്ചിത്രം

'ദിലീപിനെ കുടുക്കിയത് ഈ സംവിധായകനാണ്, അതിനായി അയാള്‍ ഉണ്ടാക്കിയ കള്ളക്കഥയാണ് രണ്ടാമൂഴം എന്ന ചിത്രം'; ശ്രീകുമാര്‍ മേനോനെതിരേ ആരോപണവുമായി ഷോണ്‍ ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

ടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ് രംഗത്ത്. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണെന്നാണ് പേര് എടുത്തുപറയാതെ ഷോണ്‍ ആരോപിച്ചത്. രണ്ടാമൂഴം എന്ന ചിത്രം സിനിമയാക്കാനുള്ള പ്രഖ്യാപനം ദിലീപിനെ കുടുക്കാനുള്ള സംവിധായകന്റെ തട്ടിപ്പായിരുന്നു എന്നും ഫേയ്‌സ്ബുക്ക് ലൈവിലൂടെ ഷോണ്‍ പറഞ്ഞു. 

'ഇന്നത്തെ വലിയ പടത്തിന്റെ വലിയ സംവിധായകനെക്കുറിച്ച് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെയുണ്ട്' എന്ന അടിക്കുറിപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇതിന് പുറകില്‍ ഒരു സംവിധായകനുണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. അത് വെറുതെ പറയുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇനി പുറത്തുവരുമെന്നും ഷോണ്‍ വീഡിയോയില്‍ പറഞ്ഞു. 

'ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.' ഷോണ്‍ കൂട്ടിച്ചേര്‍ത്തു. 

ഒടിയന്‍ റിലീസ് ചെയ്തതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്റെ ഫേയ്‌സ്ബുക്ക് പേജില്‍ രൂക്ഷമായി ആക്രമണമാണുണ്ടായത്. എന്നാല്‍ ഇതിന് പിന്നില്‍ സിനിമയില്‍ നിന്നുള്ളവരാണെന്ന ആരോപണവുമായി ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരുര്‍ ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ദിലീപിന്റെ നേര്‍ക്കായിരുന്നു ശ്രീകുമാര്‍ സംശയം ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി