ആറ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. എന്നാല്‍ തന്റെ ഭാവി ഭര്‍ത്താവിനെ ആദ്യം കാണുമ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ രണ്‍വീറിന് തന്നോട് ഫഌട്ട് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ്
ദീപിക പറയുന്നത്. ഫിലിംഫെയറിന് നല്കിയ അഭിമുഖത്തിലാണ് പ്രണയകാലത്തെക്കുറിച്ച് താരം മനസു തുറന്നത്.
യഷ്രാജ് സ്റ്റുഡിയോയില്‍ നില്ക്കുമ്പോള് രണ്‍വീര്‍ അവിടെയുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ എന്നോട് ഫ്ളേര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ആ സമയത്ത് രണ്‍വീര്‍ മറ്റൊരാളുമായി പ്രണയത്തിലാണ്. അപ്പോള്‍ ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു' നിങ്ങള്‍ എന്നോട് ഫ്ളേര്‍ട്ട് ചെയ്യുകയാണോ'. ദീപിക പറഞ്ഞു.
ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നെങ്കിലും രാം ലീല സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെ ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്. ചിത്രത്തിന്റെ തയാറെടുപ്പുകള്‍ നടക്കുമ്പോഴായിരുന്നു അത്. ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ എന്റെ പല്ലില്‍ ഞണ്ടിന്റെ ഒരു ഭാഗം കുടുങ്ങി. അപ്പോള്‍ എന്നെ പേടിപ്പിക്കാന്‍ രണ്‍വീര്‍ പറഞ്ഞു. 'നിന്റെ വായില്‍ ഞണ്ട് കുടുങ്ങിയിരിക്കുന്നു'. എന്നാല്‍ അതിനെ പുറത്തെടുക്കൂ എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ആ ഡിന്നര്‍ മൂന്ന് പേരും ഒരിക്കലും മറക്കില്ല എന്നാണ് ദീപിക പറയുന്നത്.
ഇതിന് മുന്‍പ് രണ്‍വീര്‍, ദീപികയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ചിരുന്നു. ആ സമയത്ത് ബോളിവുഡില്‍ ദീപികയ്ക്കുള്ള സ്ഥാനം രണ്വീറിനുണ്ടായിരുന്നില്ല. പുറത്തുവെച്ച് ദീപികയെ കണ്ടപ്പോള്‍ താന്‍ ദീപികയെ ആരാധിക്കുന്നുവെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു. അന്ന് ദീപികയെ വളരെ ആകാംക്ഷയോടെയാണ് താന്‍ നോക്കിനിന്നത് എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ