ചലച്ചിത്രം

ക്യാമറയ്ക്ക് മുന്നില്‍ ഒരുമിക്കാന്‍ പേര്‍ളിയും ശ്രീനിഷും; റിലീസ് ദിനമായി ഡിസംബര്‍ 22 തിരഞ്ഞെടുക്കാനും ഒരു കാരണമുണ്ട്‌ 

സമകാലിക മലയാളം ഡെസ്ക്

വതാരികയായി പ്രേക്ഷകഹൃദയം കീഴടക്കിയ പേളി മാണിയും സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് പേർളിഷ് ആരാധകർ. എന്നാലിതാ വിവാഹവാർത്ത പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് ഇരുവരും ചേർന്ന് മറ്റൊരു സർപ്രൈസ് നൽകിയിരിക്കുകയാണ്. പേളിയും ശ്രീനിഷും ഒന്നിക്കുന്ന മ്യൂസിക്കൽ‍ ആൽബമാണ് ആ സർപ്രൈസ്. 

ഡിസംബർ 22ന് പേളിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന ആൽബത്തിന് പേര് നൽകിയിരിക്കുന്നതും പേർളിഷ് എന്നുതന്നെയാണ്. ശരത് ഡേവിസാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജെസിൽ ജോർജ് സം​ഗീതവും ക്ലിന്റ് സോമൻ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന ആൽബത്തിന്റെ എഡിറ്റിങ് അജയ് ദേവലോകയാണ്. 

ആൽബം റിലീസ് ചെയ്യാൻ ഡിസംബർ 22 എന്ന തിയതി തിരഞ്ഞെടുക്കാനും കാരണമുണ്ട്. ആൽബത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് പങ്കുവച്ച ഇൻസ്റ്റ​ഗ്രാം കുറിപ്പിൽ പേളി ഈ കാരണവും തുറന്നുപറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പേളിയും ശ്രീനിഷും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത് ഓ​ഗസ്റ്റ് 22നാണ്. തിയതികളിലെ സമാനതയാണ് ഒരു കാരണം. മറ്റൊരു കാരണമാകട്ടെ അന്നൊരു പൂർണ്ണചന്ദ്ര ദിനമാണെന്നതും.

എന്റെ ചുരുളമ്മയ്ക്കൊപ്പം സ്ക്രീനിൽ ഒന്നിക്കുന്നു എന്ന് കുറിച്ചാണ് ശ്രീനിഷ് ആൽ‌ബത്തെക്കുറിച്ച് പങ്കുവച്ചത്. ആരാധകർക്കായി ഒരു വാർത്താ താൻ കരുതിവച്ചിട്ടുണ്ടെന്ന് പേളി കഴിഞ്ഞദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ‌വിവാഹനിശ്ചയം സംബന്ധിക്കുന്ന വിവരമായിരിക്കും താരം പുറത്തുവിടുക എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നിരുന്നാലും പേർളിഷ് ആൽബം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. ഇരുവരുടെയും പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതികരണം ആരാധകരുടെ ആകാംഷ വെളിപ്പെടുത്തുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത