ചലച്ചിത്രം

കാസ്റ്റിങ് കൗച്ച് പുതിയ കാര്യമല്ല, സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇരകള്‍: തിരിച്ചുവരുമ്പോള്‍ നമിതക്ക് ഒരുപാട് പറയാനുണ്ട്

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം നമിത ചലച്ചിത്രലോകത്തേക്ക് തിരിച്ച് വരികയാണ്. 'അകംഭാവം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. കരുത്തുറ്റ ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് നമിത എത്തുന്നത്. ഇത് താരത്തിന്റെ ഇതുവരെയുള്ള കരിയറില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു വേഷമായിരിക്കും.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 40ഓളം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 2016ല്‍ പുലിമുരുകന്‍ എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം നമിത പിന്നീട് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. ഈ സമയങ്ങളില്‍ റിയാലിറ്റി ഷോകളിലും തമിഴ് ബിഗ് ബോസിലുമെല്ലാം പങ്കെടുത്തിരുന്നു നമിത. 

28 ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസില്‍ നിന്നും പുറത്തായ നമിത അവിടെയുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അതിന് ശേഷം താന്‍ ആകെ മാറിപ്പോയെന്നാണ് നടി പറയുന്നത്. പക്ഷേ തന്റെ ജീവിതം ആകെ അരോചകമാക്കിയ സമയത്തെക്കുറിച്ച് ദുഖമില്ലെന്നും നമിത വ്യക്തമാക്കി.

അതിനിടെ സ്‌മോള്‍, ബിഗ് ബജറ്റ് ചിത്രങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്്ചപ്പാടും നമിത വ്യക്തമാക്കി. എല്ലാവര്‍ക്കും ബാഹുബലിയും 2.0യും പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല എന്നാണ് താരം പറുന്നത്. 'സ്‌മോള്‍ ബജറ്റ് സിനിമയെ ഞാന്‍ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും'. ആരും രജനീകാന്തും കമല്‍ ഹാസനുമായി ജനിക്കുന്നില്ല'- നമിത വ്യക്തമാക്കി. എല്ലാവര്‍ക്കും ഒരുപാട് പണം സമ്പാദിക്കാനാകില്ലെന്നും താരം പറഞ്ഞു.

ചലച്ചിത്രലോകത്ത് നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മിടുവിനെക്കുറിച്ചുമെല്ലാം നമിത തന്റെ നിലപാട് വ്യക്തമാക്കി. നമിതയുടെ അഭിപ്രായത്തില്‍ മിടു എല്ലാം കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം ആണ്. 'നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമല പൂജയും അമ്മന്‍പൂജയും നടത്തുന്നവര്‍ വീട്ടില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു, അവരെ ഉപദ്രവിക്കുന്നു'- നമിത പറഞ്ഞു.

കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയില്‍ പരസ്യമായ രഹസ്യമാണെന്നാണ് നമിത പറയുന്നത്. യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരയാണ്. അധികം ആളുകളും തുറന്ന് പറയുന്നില്ല എന്ന് മാത്രം. 'എനിക്കറിയാം, മിക്ക ആളുകളും വേഷങ്ങള്‍ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്'- നമിത കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ