മഹാഭാരതം സിനിമയാകുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലംകുറേയായി. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ അമീര്‍ഖാനാണ് പ്രധാന വേഷത്തില്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ മഹാഭാരതത്തില്‍ അമീറിന്റെ വേഷം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡിലെ കിങ് ഖാന് ഷാരുഖ് ഖാന്. മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ വേഷത്തില്‍ അമീര്‍ ഖാന് എത്തുമെന്നാണ് ഷാരുഖ് പറയുന്നത്.
ഡിഎന്‍എയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷാരുഖ് വെളിപ്പെടുത്തല്‍ നടത്തിയത്. മഹാഭാരതത്തിലെ കൃഷ്ണന്റെ വേഷം അമീര്‍ നേരത്തെ എടുത്തു കഴിഞ്ഞെന്നും അതിനാല്‍ തനിക്ക് അത് ചെയ്യാനാവില്ലെന്നുമാണ് ഷാരുഖ് ഖാന് പറഞ്ഞത്. ഏത് വേഷമാണ് ചെയ്യാന്‍ താല്‍പ്പര്യം എന്ന ചോദ്യത്തിന് മഹാഭാരതത്തിലെ കൃഷ്ണന് എന്നാണ് ഷാരുഖ് മറുപടി നല്‍കിയത്.
1000 കോടി മുതല്‍മുടക്കിലാണ് മഹാഭാരതം ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴു ഭാഗങ്ങളായിട്ടായിരിക്കും ചിത്രം പുറത്തുവരിക. എഴുത്തുകാരന് അന്ജുന് രാജബലിയും അമീര്‍ ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മഹാഭാരതത്തിന് വേണ്ടി ബഹിരാകാശ യാത്രികന് രാജേഷ് ശര്‍മയുടെ ജീവിതം പറയുന്ന സിനിമ അമീര്‍ ഷാരുഖിന് നല്‍കിയിരുന്നു. എന്നാല്‍ 2018 അമീറിന് അത്ര സുഖമുള്ള വര്‍ഷമായിരുന്നില്ല. വളരെ പ്രതീക്ഷയോടെ ഇറങ്ങിയ അമീറിന്റെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ വലിയ പരാജയമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ