ചലച്ചിത്രം

പ്രിയങ്കയ്ക്കായി നിക്ക് കൈകളിൽ ഒളിപ്പിച്ച രഹസ്യം ഇതാണ്; ഓം പ്രിയങ്കായ നമഃ 

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്ര-നിക് ജോനാസ് താരവിവാഹത്തിന്റെ ഹാങ്ഓവർ ആരാധകർക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഇരുവരുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ വാർത്തയ്ക്കായും ആകാഷയോടെ കാത്തിരിക്കുകയാണ്.  

വിവാഹത്തിന് മുന്നോടിയായി നടന്ന ഹല്‍ദി, മെഹന്ദി, സംഗീത് ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. പ്രി വെഡ്ഡിങ് ആഘോഷചിത്രങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും വൈറലായത് മെഹന്ദി ചിത്രങ്ങളായിരുന്നു. മഴവില്ലഴകിലുള്ള ലെഹങ്ക ധരിച്ച് അതീവ സുന്ദരിയായാണ് പ്രിയങ്ക മെഹന്ദി ചടങ്ങുകളില്‍ പങ്കെടുത്തത്.

പ്രിയങ്കയ്ക്കൊപ്പം നിക്കും കൈയ്യി മെഹന്ദി അണിഞ്ഞിരുന്നു. ഇപ്പോഴിതാ നിക്ക് മൈലാഞ്ചികൊണ്ട് കൈയ്യിൽ കുറിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.  മെഹന്ദി അണിഞ്ഞ നിക്കിന്റെ കൈകളുടെ ചിത്രമാണ് താരം പുറത്തുവിട്ടിരിക്കുന്നത്. ഓം പ്രിയങ്കായ നമഃ എന്ന് സംസ്‌കൃതത്തില്‍ നിക്കിന്റെ കൈയ്യിൽ എഴുതിയിരിക്കുന്നത് ചിത്രത്തിൽ കാണാം. 

ഡിസംബര്‍ ഒന്നിന് ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചാണ് നിക്ക് പ്രിയങ്കയ്ക്ക് മിന്നു ചാര്‍ത്തിയത്. ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. ജോധ്പുരിലെ വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും സിനിമാലോകത്തെ സഹപ്രവര്‍ത്തകര്‍ക്കുമായി  മുംബൈയിലും ഡല്‍ഹിയിലുമായി വിവാഹ വിരുന്നുകളും താരദമ്പതിമാര്‍ ഒരുക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ