ചലച്ചിത്രം

നികുതി അടച്ചില്ല ; നടൻ മഹേഷ് ബാബുവിനെ പൂട്ടി ജിഎസ്ടി വകുപ്പ് ; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈരദാബാദ്: നികുതി കൃത്യമായി അടക്കാത്തതിന് തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെതിരെ നടപടി. നടന്റെ  ബാങ്ക് അക്കൗണ്ടുകള്‍ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. ഹൈദരാബാദ് ജി.എസ്.ടി കമ്മീഷണര്‍ വാര്‍ത്താകുറിപ്പിലൂടെയാണ് വിവരം പുറത്ത് വിട്ടത്. 

2007-2008 സാമ്പത്തിക വര്‍ഷത്തില്‍ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തി എന്നാണ് കണ്ടെത്തിയത്. 18.5 ലക്ഷം രൂപയാണ് മഹേഷ് ബാബു അടയ്ക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പലിശ സഹിതം  73.5 ലക്ഷം രൂപയായി. ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. 

നികുതി കുടിശ്ശിക തീര്‍ക്കാതെ മഹേഷ് ബാബുവിന് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ആക്‌സിസ് ബാങ്കില്‍ നിന്ന് 42 ലക്ഷം രൂപയും ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് ബാക്കിയുള്ള തുകയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെലുങ്കിലെ മുൻനിര താരമായ മഹേഷ് ബാബു  ഒട്ടനവധി ബ്രാന്‍ഡുകളുടെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍