ചലച്ചിത്രം

പത്മാവതില്‍ രണ്‍വീറിന്റെ ഗന്നം സ്റ്റൈല്‍, വീഡിയോ വൈറലാവുന്നു

സമകാലിക മലയാളം ഡെസ്ക്

ഗന്നം സ്റ്റൈലിന്റെ താളത്തിനൊത്ത് താന്‍ ചുവടുവയ്ക്കുന്നതിനെ കുറിച്ച് രണ്‍വീര്‍ സിങ് ചിന്തിച്ചിട്ടുകൂടിയുണ്ടാകില്ല. പക്ഷേ രണ്‍വീര്‍ അറിയാതെ തന്നെ അത് സംഭവിച്ചു. അതും അലാവുദ്ധിന്‍ ഖില്‍ജിയുടെ വേഷത്തില്‍. 

പത്മാവത് സിനിമയിലെ കാലിബാലി എന്ന പാട്ടിലെ രണ്‍വീറിന്റെ ചുവടുകളാണ് മാഷ്അപ്പിലൂടെ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഗന്നം സ്റ്റൈലിനനുസരിച്ചാണ് രണ്‍വീറിന്റെ ചുവടുകള്‍. ഇത് കണ്ട് രണ്‍വീര്‍ വരെ നിര്‍ത്താതെ ചിരിച്ചുപോകുമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളില്‍ പറയുന്നത്. 

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ പത്മാവതില്‍ രണ്‍വീറിന്റെ പ്രകടനമായിരുന്നു ഏറെ പ്രശംസിക്കപ്പെട്ടത്. വെറുക്കപ്പെടുന്ന വില്ലനായി അലാവുദ്ധീന്‍ ഖില്‍ജിയെ അവതരിപ്പിക്കാന്‍ രണ്‍വീറിന് കഴിഞ്ഞതായിട്ടായിരുന്നു വിലയിരുത്തലുകള്‍ ഉയര്‍ന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം