ചലച്ചിത്രം

മെട്രോമാനായി മോഹന്‍ലാല്‍ എത്തും, അറബിക്കടലിന്റെ റാണി ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മെട്രോ മാനായി അഭ്രപാളിയില്‍ ആരെത്തും?  കൊച്ചി മെട്രോയേയും മെട്രോമാന്‍ ശ്രീധരനെയും പ്രമേയമാക്കി സിനിമ വരുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ സിനിമാ പ്രേമികളുടെ മനസില്‍ ഉയര്‍ന്ന ചോദ്യമാണിത്. മെട്രോ റെയിലിനുവേണ്ടി പിറന്നുവീണ വീടും മണ്ണും നഷ്ടപ്പെടുന്ന യുവതിയുടെ കഥ പറയുന്ന  'അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍'  എന്ന ചിത്രത്തില്‍ മെട്രോമാനായി മോഹന്‍ലാല്‍ എത്തുമെന്നാണ് പുതിയ സൂചനകള്‍. റിമ കല്ലിങ്കലാണ് നായിക.

ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ പ്രശസ്ത തുണിക്കടയില്‍ ജോലി ചെയ്യുന്ന തൃപ്പുണിത്തുറക്കാരി ലതിക എന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിക്കുന്നത്. എംയു പ്രവീണും എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എം പദ്മകുമാറും സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്യും.

സജു തോമസ് രചിച്ച് ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. മുംബൈയിലാണ് ചിത്രം പുരോഗമിക്കുന്നത്. ഒടിയന്‍, കായം കുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അറബിക്കടലിന്റെ റാണി എത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ