ചലച്ചിത്രം

രഘുവരന്‍ നല്ല നടന്‍ മാത്രമല്ല; പ്രീയപ്പെട്ടവനെക്കുറിച്ചുള്ള രഹസ്യം പുറത്തുവിട്ട് രോഹിണി

സമകാലിക മലയാളം ഡെസ്ക്

ടന്‍ എന്ന നിലയില്‍ രഘുവരന്‍ നൂറ് ശതമാനം വിജയമായിരുന്നു. നായകനായും വില്ലനായുമെല്ലാം പ്രേക്ഷകരുടെ കൈയടി നേടാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഒരു നായകനായി മാത്രം അറിയപ്പെട്ട വ്യക്തിയായിരുന്നില്ല രഘുവരന്‍. പരുക്കനായ ആ ശബ്ദത്തിന് പിന്നില്‍ അദ്ദേഹം ഒളിപ്പിച്ചുവെച്ചിരുന്ന ഒരു രഹസ്യത്തെ പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ജീവിതസഖിയായിരുന്ന രോഹിണി. കളമൊഴിഞ്ഞ ആ നായകനില്‍ ഒരു പാട്ടുകാരന്‍ കൂടിയുണ്ടായിരുന്നു എന്ന രഹസ്യം. 

ഇതുവരെ സ്വകാര്യ സമ്പത്തായിരുന്ന രഘുവിന്റെ പാട്ടുകള്‍ ആല്‍ബമായി പുറത്തിറക്കിയിരിക്കുകയാണ് രോഹിണിയും മകന്‍ ഋഷിവരനും ചേര്‍ന്ന്. അദ്ദേഹം പാടി ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് ഗാനങ്ങളാണ് ആല്‍ബമാക്കിയത്. കീ ബോര്‍ഡില്‍ കമ്പോസ് ചെയ്ത പാട്ടുകളായിരുന്നു ഇവ. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് ആല്‍ബം പുറത്തിറക്കിയത്. 

വിദേശത്ത് പഠിക്കുന്ന മകന്‍ ഋഷിയാണ് അച്ഛന്റെ കാസറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. രഘുവിന്റെ അമ്മ കസ്തൂരിയുടെ പിന്തുണയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആല്‍ബം പുറത്തിറക്കുന്നതിന് മുന്നോടിയായി ജനുവരി 31 ന് ദേര്‍ ഈസ് എ ബേഡ് എന്ന പേരില്‍ യൂട്യൂബില്‍ മ്യൂസിക് വീഡിയോ ഇറക്കിയിരുന്നു. പിന്നീട് വിവിധ കാരണങ്ങള്‍ കൊണ്ട് ആല്‍ബത്തിന്റെ പ്രകാശനം വൈകുകയായിരുന്നു.

സരിഗമയാണ് മ്യൂസിക് ആല്‍ബം ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് രഘുവിന്റെ പാട്ടുകള്‍ ആല്‍ബമാക്കാന്‍ തീരുമാനിച്ചതെന്ന് രോഹിണി പറഞ്ഞു. രഘുവിനെ സ്‌നേഹിക്കുന്ന സിനിമരംഗത്തുള്ള സുഹൃത്തുക്കളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് രഘുവിലെ പാട്ടുകാരനെക്കുറിച്ച് അറിയാമായിരുന്നൊള്ളെന്നും ഇത് അറിഞ്ഞ എല്ലാവര്‍ക്കും സന്തോഷമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറുപ്പം മുതല്‍ രഘു പാട്ടുപാടുമായിരുന്നെന്നും അമ്മയാണ് ഇതിന് എല്ലാ പിന്തുണയും നല്‍കിയിരുന്നതെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ