ചലച്ചിത്രം

'കാസ്റ്റിംഗ് കൗച്ചും അതിക്രമങ്ങളും പുറത്തുവരുന്നുണ്ട് പക്ഷേ സ്‌ക്രീനില്‍ വരുന്നില്ല'; സിനിമയിലെ അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയ രാമന്‍

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമണങ്ങളുണ്ടാകുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ നായിക പ്രിയ രാമന്‍. സിനിമ മേഖലയില്‍ നടക്കുന്ന കാസ്റ്റിംഗ് കൗച്ചും അതിക്രമങ്ങളുമെല്ലാം പുറത്തുവരുന്നുണ്ടെങ്കിലും ഇതൊന്നും സ്‌ക്രീനില്‍ പ്രതിഫലിക്കുന്നില്ലെന്ന് നടി വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രിയ രാമന്‍ തുറന്നുപറഞ്ഞത്. 

അതിക്രമങ്ങളും കാസ്റ്റിംഗ് കൗച്ചും പോലുള്ള പ്രശ്‌നങ്ങള്‍ ശക്തവും വ്യക്തവുമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഓണ്‍സ്‌ക്രീനിലെ കഥാപാത്രങ്ങളിലേക്ക് വരുമ്പോള്‍ അവയൊന്നും വേണ്ടരീതിയില്‍ സ്വാധീനിക്കപ്പെടുന്നില്ലെന്നത് വളരെ ദുഖകരമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ടിവിയില്‍ ഇതല്ല അവസ്ഥയെന്നും നടി വ്യക്തമാക്കി. പുരുഷന്‍മാരുടെ കഥാപാത്രങ്ങളെക്കുറിച്ച് മാത്രമല്ല ശക്തയായ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും ടെലിവിഷനില്‍ പറയുന്നുണ്ട്. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായ അമ്മയും മരുമകളുമെല്ലാം ഇതില്‍ വരുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മികച്ച സ്ഥാനമാണ് ടിവി മേഖലയിലുള്ളതെന്നും പ്രിയ പറഞ്ഞു.  

മുന്‍പത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഏകദേശം തുല്യമായി വേതനം നല്‍കുന്നുണ്ടെന്നും പ്രിയ രാമന്‍ പറഞ്ഞു. ഏതെങ്കിലും പ്രൊജക്റ്റിലെ പ്രധാന കഥാപാത്രമായി സ്ത്രീകള്‍ വന്നാല്‍ അവര്‍ക്ക് മികച്ച രീതിയില്‍ വേതനം ലഭിക്കും. ഒരു കാലത്ത് സൂപ്പര്‍സ്റ്റാറുകളുടെ നായികയായി ആരാധകരുടെ മനം കവര്‍ന്ന് നായിക ഇപ്പോള്‍ ടിവി സീരിയലുകളിലേക്ക് കടന്നിരിക്കുകയാണ്. തമിഴ് സീരിയലായ സെമ്പരുത്തിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു