ചലച്ചിത്രം

ആഞ്ജലീനയുടെ മകള്‍ക്ക് ആണ്‍കുട്ടിയാവാണം;  ഷിലോയെ കണ്ടാല്‍ കുഞ്ഞ് ബ്രാഡ് പിറ്റാണോയെന്ന് തോന്നും; ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ സൂപ്പര്‍ താരം ആഞ്ജലീന ജോളി ആനി അവാര്‍ഡ്‌സിന്റെ റെഡ് കാര്‍പ്പറ്റിലെത്തിയത് രണ്ട് പെണ്‍മക്കള്‍ക്കൊപ്പമായിരുന്നു. 13 കാരിയായ സഹാറയ്ക്കും 11 കാരിയായ ഷിലോയ്ക്കുമൊപ്പം. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ ഷിലോയെ കണ്ടാല്‍ അച്ഛന്‍ ബ്രാഡ് പിറ്റിന്റെ കോപ്പി പേസ്റ്റ് തന്നെയാണെന്നേ പറയൂ. പെണ്ണായാണ് ജനിച്ചതെങ്കിലും ഷിലോവിന് ആണാവാനാണ് ആഗ്രഹം. 

രണ്ട് വയസു മുതല്‍ ഷിലോ പുരുഷ വേഷം ധരിക്കുന്നതിനാല്‍ ഇതിന്റെ പേരിലാണ് ഷിലോ അറിയപ്പെടുന്നത്. മുന്‍പ് പലതവണ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും മകളുടെ താല്‍പ്പര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2010 ല്‍ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ആണാവാനുള്ള മകളുടെ താല്‍പ്പര്യത്തെക്കുറിച്ച് പറഞ്ഞു.

'അവള്‍ക്ക് ആണ്‍കുട്ടിയാവാനാണ് ആഗ്രഹം. അതിനാല്‍ അവളുടെ മുടി ഞങ്ങള്‍ വെട്ടിക്കൊടുത്തു. ആണ്‍കുട്ടികളുടേതു പോലെയാണ് അവള്‍ വേഷം ധരിക്കുന്നത്. സഹോദരന്‍മാരില്‍ ഒരാളെപ്പോലെയാണ് ഷിലോയുടെ പെരുമാറ്റം'- ആഞ്ജലീന പറഞ്ഞു. 

ആഞ്ജലീന നിര്‍മിച്ച ദി ബ്രെഡ് വിന്നര്‍ എന്ന ചിത്രം ആനി അവാര്‍ഡില്‍ 10 കാറ്റഗറിയില്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. കുടുംബത്തെ രക്ഷിക്കാന്‍ ആണായി വേഷം ധരിക്കേണ്ടിവന്ന അഫ്ഗാന്‍ പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. ബ്രാഡ് പിറ്റുമായി 2016 ലാണ് ആഞ്ജലീന വേര്‍ പിരിയുന്നത്. ഇരുവര്‍ക്കും ആറ് കുട്ടികളാണ് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍