ചലച്ചിത്രം

ഞാന്‍ പ്രണയത്തിലായിരുന്നു, പക്ഷേ ഇപ്പോള്‍ ഒറ്റയ്ക്ക്: തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര 

സമകാലിക മലയാളം ഡെസ്ക്

ഒറ്റപുരുഷനെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ദീര്‍ഘകാലം തുടര്‍ന്നുപോന്ന ഒരു പ്രണയബന്ധം തനിക്കുണ്ടായിരുന്നെന്നും പ്രിയങ്ക ചോപ്ര. ഹോളിവുഡ് തിരക്കുകള്‍ക്കിടയിലും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയത്തെകുറിച്ച് തുറന്നുപറഞ്ഞത്. 

ഒരേസമയം ഒരു പുരുഷനെ ഇഷ്ടപ്പെടാനാണ് തനിക്ക് താത്പര്യമെന്നുപറഞ്ഞ പ്രിയങ്ക ഒരിക്കല്‍ വളരെ കമ്മിറ്റഡായ ഒരു പ്രണയബന്ധം തനിക്കുണ്ടായിരുന്നെന്നും അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ തനിച്ചാണെന്നും ഒരുപാട് പേരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ആരെങ്കിലും പ്രണയിക്കാന്‍ വരട്ടെ എന്നു കരുതി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ കയറിപ്പറ്റാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.

അമേരിക്കയിലായിരുന്നപ്പോള്‍ ഒരാളെ താന്‍ ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു നല്ല ക്ലൈമാക്‌സ് ആ ബന്ധത്തിനുണ്ടായില്ലെന്നും പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി