ചലച്ചിത്രം

നടന്‍ ജിതേന്ദ്ര ലൈംഗികമായി പീഡിപ്പിച്ചു ; പരാതിയുമായി ബന്ധു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മുന്‍കാല നായകനടന്‍ ജിതേന്ദ്രക്കെതിരെ പീഡനപരാതിയുമായി ബന്ധു. ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ് പരാതിക്കാരി. ജിതേന്ദ്ര ബലാല്‍സംഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഷിംല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മദ്യ ലഹരിയിലെത്തിയ ജിതേന്ദ്ര തന്നെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മീ ടൂ കാമ്പയിന്റെ ഭാഗമായാണ് വെളിപ്പെടുത്തല്‍.

47 വര്‍ഷം മുമ്പ് 1971 ലാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ തന്റെ വീട്ടിലെത്തിയ ജിതേന്ദ്ര ഷൂട്ടിംഗ് കാണാന്‍ ക്ഷണിച്ചു. ഇതനുസരിച്ച് ഷിംലയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ താന്‍ പോയി. അന്ന് തനിക്ക് 18 ഉം, ജിതേന്ദ്രയ്ക്ക് 28 ഉം വയസ്സാണ് പ്രായം. ഹോട്ടലില്‍ താന്‍ വിശ്രമിക്കുന്നതിനിടെ, മദ്യലഹരിയിലെത്തിയ ജിതേന്ദ്ര തന്നെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. അപ്പോള്‍ ജിതേന്ദ്രയുടെ അരയ്ക്കു താഴെ നഗ്നമായിരുന്നെന്ന് പരാതിയില്‍ അവര്‍ ചൂണ്ടിക്കാട്ടി. 

പണവും സ്വാധീനവുമുള്ള അയാള്‍ക്കെതിരെ പരാതിപ്പെടാന്‍ അന്ന് എനിക്ക് സാധിക്കുമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞാല്‍ തന്റെ മാതാപിതാക്കള്‍ തകര്‍ന്ന് പോകുമെന്ന കാരണത്താലും ഇക്കാര്യം താന്‍ പുറത്തു പറയാതിരിക്കുകയായിരുന്നു. എന്നാല്‍ അന്നത്തെ സംഭവം എന്റെ മനസില്‍ ഏല്‍പ്പിച്ച മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും പരാതിക്കാരി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ