ചലച്ചിത്രം

അമല പോളിനെ അനാശാസ്യത്തിനു നിര്‍ബന്ധിച്ച കേസില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ജീവനക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി അമല പോളിനെ അനാശാസ്യത്തിനു നര്‍ബന്ധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് പിടിയിലായത്.

അമല പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിനു നിര്‍ബന്ധിക്കുകയും ചെയ്തതിന് നേരത്തെ വ്യവസായിയായ അഴകേശന്‍ പിടിയിലായിരുന്നു. മലേഷ്യയില്‍ അമല പോള്‍ പങ്കെടുക്കാനിരുന്ന കലാപരിപാടി സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരന്‍ ഭാസ്‌കരനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കമ്പനിയിലെ മറ്റു ചിലര്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ടി. നഗറിലെ നൃത്ത സ്റ്റുഡിയോയില്‍ പരിശീലനം നടത്തുന്നതിനിടെ നടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. മലേഷ്യയില്‍ എത്തുമ്പോള്‍ അനാശാസ്യം നടത്തുന്നതിനു പ്രേരിപ്പിക്കുന്ന വിധത്തില്‍ അഴകേശന്‍ സംസാരിച്ചതിനെത്തുടര്‍ന്നാണ് അമല പോള്‍ മാമ്പലം പൊലീസില്‍ പരാതി നല്‍കിയത്. 

അമല പോളിനെ അനാശാസ്യത്തിനു പ്രേരിപ്പിക്കുന്നതിനു പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭാസ്‌കരന്‍ സിനിമാ രംഗത്തുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി