ചലച്ചിത്രം

'പ്രണയത്തിലാണെങ്കില്‍ പിന്നെ വിവാഹം കഴിക്കേണ്ട കാര്യമില്ല'; സല്‍മാന്റെ കാമുകി വിവാഹത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

സമകാലിക മലയാളം ഡെസ്ക്

'രണ്ട് ആളുകള്‍ തമ്മില്‍ പ്രണയത്തിലാണെങ്കിലും വിവാഹം കഴിക്കേണ്ട കാര്യമില്ല.' പറയുന്നത് മറ്റാരുമല്ല ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ കാമുകിയെന്ന് അറിയപ്പെടുന്ന ലൂലിയ വാന്റൂറാണ്. സ്‌പോട്‌ബോയിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ലൂലിയ പങ്കുവെച്ചത്. 

സല്‍മാന്‍ ഖാനും ലൂലിയയുടേയും പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയാറായിട്ടില്ല. വിവാഹം എന്നുണ്ടാകുമെന്ന ചോദ്യത്തിനാണ് ലൂലിയ തന്റെ നിലപാട് വ്യക്തമാക്കിയത്. 'വിവാഹം എപ്പോഴുണ്ടാകുമെന്ന് അറിയില്ല. എനിക്ക് ധൃതി ഒന്നുമില്ല. ഞാനിത് മുന്‍പും പറഞ്ഞിട്ടുള്ളതാണ്. രണ്ടു പേര്‍ പ്രണയിക്കുകയാണെങ്കില്‍ വിവാഹം എന്നത് നിര്‍ബന്ധമില്ല. റിലേഷന്‍ഷിപ്പ് എന്നത് ഒരു തുണ്ടുപേപ്പറല്ല. അതില്‍ വലിയ കാര്യവുമില്ല.' അവര്‍ പറഞ്ഞു.

റഷ്യയിലെ പ്രശസ്തമായ ടെലിവിഷന്‍ പ്രസന്ററാണ് ലൂലിയ. നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ലൂലിയ ബോളിവുഡ് സിനിമകളില്‍ പാടുന്നുണ്ട്.  സല്‍മാന്‍ നല്ല സുഹൃത്താണെന്നും തന്നെ പാട്ടുപാടാനും മറ്റും പ്രോത്സാഹിപ്പിക്കുന്നത് അദ്ദേഹമാണെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി