ചലച്ചിത്രം

ഡിലീറ്റ് ചെയ്തിട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി റിഷിന ഖണ്ഡാരിയുടെ ബിക്കിനി ചിത്രം

സമകാലിക മലയാളം ഡെസ്ക്

മുംബൈ : വോളിവുഡില്‍ തരംഗമായി മാറിയിരിക്കുകയാണ് ടിവി താരമായ റിഷിന ഖണ്ഡാരിയുടെ ബിക്കിനി ചിത്രം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ റിഷിന ചിത്രം പിന്‍വലിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. 

വലന്റൈന്‍സ് ഡേയിലായിരുന്നു റിഷിന വ്യത്യസ്തമായ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ചിത്രം പിന്‍വലിക്കുകയായിരുന്നു. 

ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ രണ്ടു മനസ്സായിരുന്നു. ചിത്രം പോസ്റ്റ് ചെയ്യണോ വേണ്ടയോ എന്നായി ആശയക്കുഴപ്പം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തു. 

എന്നാല്‍ ആരാധകര്‍ക്ക് സുഖകരമാകില്ല എന്നതിനാല്‍ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുകയായിരുന്നെന്നാണ് റിഷിന പറയുന്നത്. എന്നാല്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ചിത്രം ,സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയായിരുന്നു. 

21 സര്‍ഫറോഷ് : സാരഗാര്‍ഹി 1897, യെഹ് ഉന്‍ ദിനോ കി ബാത് ഹൈ, തു സൂരജ് മെ സാഞ്ജ്, തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെ, നിരവധി ആരാധകരുള്ള താരമാണ് റിഷിന. പുതിയ ചിത്രം റിഷിനയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള ചുവടുവെപ്പായും വിലയിരുത്തപ്പെടുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും