ചലച്ചിത്രം

ശ്രീദേവിയുടെ അവസാന നിമിഷങ്ങള്‍ ഇങ്ങനെയായിരുന്നു; മോഹിത് മാര്‍വയുടെ വിവാഹം ആഘോഷമാക്കുന്ന ശ്രീദേവിയുടെ വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് നടി ശ്രീദേവിയുടെ മരണവാര്‍ത്ത എത്തിയത്. ബന്ധുവായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ദുബായില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ശ്രീദേവി തന്റെ അന്ത്യ നിമിഷങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവ് ബോണി കപൂറിനും ഇളയ മകള്‍ ഖുശിയ്ക്കും ഒപ്പമായിരുന്നു ശ്രീദേവി വിവാഹത്തില്‍ പങ്കെടുത്തത്. മൂത്തമകള്‍ ജാന്‍വി ആദ്യ ചിത്രത്തിന്റെ തിരക്കിലായതിനാല്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. 

സോനം കപൂര്‍, അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, അഭിഷേക് ബച്ചന്‍ തുടങ്ങി നിരവധി പ്രമുഖര്‍ മോഹിത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ശ്രീദേവി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പ്രിയ താരം മരിച്ചതോടെ അവരുടെ അവസാന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിറഞ്ഞ ചിരിയുമായി നടന്നു നീങ്ങുന്ന ശ്രീദേവിയുടെ വീഡിയോയും സോഷ്യല്‍ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 

ഇന്ത്യയിലെ ശ്രീദേവിയുടെ അവസാന ചിത്രം സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിരാള്‍ ഭയാനിയും ഷെയര്‍ ചെയ്തിട്ടുണ്ട്. മകള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്ത്യന്‍ മണ്ണില്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ