ചലച്ചിത്രം

ശ്രീദേവിയുടെ മരണം ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കും; മൃതദേഹം ഇന്നെത്തിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ദുബൈ: മരണമടഞ്ഞ ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ ഉള്ളതുകൊണ്ടാണ് മൃതദേഹം ഉടന്‍ വിട്ട് നല്‍കാതിരിക്കുന്നത്. മരണത്തെക്കുറിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കും. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. 

മരണം സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍,മുങ്ങി മരണമാണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തിയിരുന്നു. രക്തത്തില്‍ മദ്യത്തിന്റെ അളവും സ്ഥിരീകരിച്ചിരുന്നു. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചതാണ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശ്വാസകോശത്തില്‍ വെള്ളം കയറിയത് കൊണ്ടാണ് മരണം സംഭവിച്ചത്. 

ശ്രീദേവിയുടെ മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണെന്ന ഭര്‍ത്താവ് ബോണി കപൂറിന്റെ വാദങ്ങളെ നിരാകരിക്കുന്നതാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അന്വേഷണവുമായി സഹകരിക്കുന്നതിനായി ബോണി കപൂര്‍ ദുബൈയില്‍ തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ