ചലച്ചിത്രം

സിനിമയില്‍ 14 വര്‍ഷങ്ങള്‍, ആരാധകര്‍ക്കായി സ്വന്തം കൈപ്പടയില്‍ കത്തെഴുതി നയന്‍സ്  

സമകാലിക മലയാളം ഡെസ്ക്

ഡോറ, അറം, വേലൈയ്ക്കാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത് 2017ല്‍ ആരാധകഹൃദയങ്ങള്‍ കീഴടക്കിയ നയന്‍താര പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സിനിമാരംഗത്ത് പിന്നിട്ടത് 14 വര്‍ഷങ്ങള്‍. ഇക്കാലയളവിനുള്ളില്‍ ലേഡി സൂപ്പര്‍ സ്റ്റാറെന്ന പദവി നേടിയെടുത്ത് അഭിനയമേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു നയന്‍സ്. 14 വര്‍ഷത്തെ സിനിമാജീവിതം നല്‍കിയ എല്ലാ നേട്ടങ്ങള്‍ക്കും നയന്‍താര തന്റെ കടപ്പാടറിയിക്കുന്നത് ആരാധകരോടാണ്. ആരാധകര്‍ക്കായി സ്വന്തം കൈപ്പടയില്‍ കുറിച്ച കത്തിലൂടെയാണ് 2017ന്റെ അവസാന ദിനം നയന്‍സ് തന്റെ മനസ്സ് തുറക്കുന്നത്. 


എന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിത്തന്ന എല്ലാ ആരാധകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ ആത്മാര്‍ത്ഥമായി നേരുന്നു. ഈ പുതുവര്‍ഷം നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് നല്‍കട്ടെ... ഇങ്ങനെയാണ് മലയാളത്തില്‍ നിന്ന് തമിഴകത്തെത്തി തിളങ്ങിയ നയന്‍സ് തന്റെ കുറിപ്പ് ആരംഭിച്ചത്. 


സത്യസന്ധവും നിരുപാധികവുമായ സ്‌നേഹം നിലനില്‍ക്കുന്നുണ്ടെന്ന് എന്നെ വിശ്വസിപ്പിച്ചത് നിങ്ങളാണെന്നും എന്തൊക്കെ സംഭവിച്ചാലും വീണ്ടും വീണ്ടും പരിശ്രമിക്കാനും കഠിനാധ്വാനം ചെയ്യാനും കഴിവിന്റെ പരമാവധി ആത്മാര്‍പ്പണം ചെയ്യാനും പഠിപ്പിച്ചത് നിങ്ങളാണ് - നയന്‍സ് കത്തില്‍ കുറിച്ചു. 


നിങ്ങള്‍ തന്ന സ്‌നേഹത്തിന് പകരമായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും നിങ്ങള്‍ക്കായി എന്റര്‍ടെയ്‌നിംഗ് ആയിട്ടുള്ള ചിത്രങ്ങളോടൊപ്പം അറം പോലെ ഉത്തരവാദിത്വബോധമുണര്‍ത്തുന്ന ചിത്രങ്ങളും കാഴ്ചവയ്ക്കാനാണ് എനിക്ക് സാധിക്കുകയെന്ന് നയന്‍താര കത്തില്‍ പറയുന്നു.


ഇന്ന് എവിടെ എത്തിയോ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ആരാധകര്‍ക്കു നല്‍കിയിരിക്കുകയാണ് നയന്‍സ് തന്റെ കത്തിലൂടെ. അറം എന്ന ചിത്രം ഇത്ര വിജയകരമാക്കിയതിന് മാധ്യമങ്ങള്‍ക്കും സമൂഹമാധ്യമങ്ങള്‍ക്കും സിനിമാരംഗത്തെ വ്യക്തിത്വങ്ങള്‍, നിരൂപകര്‍ തുടങ്ങിയവര്‍ക്കും നയന്‍സ് കുറിപ്പിലൂടെ നന്ദിയറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ