ചലച്ചിത്രം

സ്ത്രീകള്‍ പുരുഷന്‍മാരെപോലെ കാര്യങ്ങള്‍ പറയുന്നത് ഗുണം ചെയ്യില്ല : നിത്യ മേനോന്‍ 

സമകാലിക മലയാളം ഡെസ്ക്

സ്ത്രീയുടെ കരുത്തില്‍ വലിയ വിശ്വാസമുണ്ടെന്നും പുരുഷന്‍മാരെപോലെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്ത്രീകള്‍ക്ക് ഗുണം ചെയ്യില്ലെന്നും നിത്യ മേനോന്‍. സമൂഹം സ്ത്രീകള്‍ക്ക് കുറച്ചുകൂടെ വിലകല്‍പ്പിക്കേണ്ടതുണ്ടെന്നും പുരുഷന്‍മാരെപോലെ പ്രതികരിക്കാന്‍ നില്‍ക്കാതെ സ്ത്രീകള്‍ സ്ത്രീകളായി നിന്നുകൊണ്ട് അവരുടെ കരുത്തുകാട്ടണമെന്നും നിത്യ പറഞ്ഞു. 

'ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ഭയം കൂടാതെ ചെയ്യാന്‍ സാധിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിനര്‍ത്ഥം എന്ത് വൃത്തികേടും വിളിച്ചുപറയാം അല്ലെങ്കില്‍ എഴുതാം എന്നല്ല, മറിച്ച് ആരെങ്കിലും സംഭവിക്കുന്ന കാര്യങ്ങളെകുറിച്ച് അല്ലെങ്കില്‍ സംഭവിച്ച കാര്യങ്ങളെകുറിച്ചുള്ള സത്യമായ വസ്തുതകള്‍ തുറന്നുപറയുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്', നിത്യ പറയുന്നു. അസഹിഷ്ണുതയ്‌ക്കെതിരെ പോരാടുന്ന ഒരു എഴുത്തുകാരിയുടെ കഥപറയുന്ന പ്രാണ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിത്യയുടെ ഈ അഭിപ്രായപ്രകടനം. 

സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്നില്ല അല്ലെങ്കില്‍ സ്ത്രീകളുടെ വാക്കുകള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ല തുടങ്ങിയതൊന്നും സിനിമാരംഗത്തെ മാത്രം പ്രശ്‌നമല്ലെന്നും ലോകത്തില്‍ മുഴുവന്‍ കാണാന്‍ കഴിയുന്ന ഒരു സ്ഥിതിവിശേഷം മാത്രമാണിതെന്നും നിത്യ പറഞ്ഞു. ലോകത്തിലെ ഒരു ചെറിയ ഭാഗമായി സിനിമാരംഗം നിലനില്‍ക്കുന്നിടത്തോളം ഇവിടെയും ഇതേ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം പുരുഷന്‍മാര്‍ക്ക് അനുകൂലമാണെന്നത് സത്യം തന്നെ. സ്ത്രീകള്‍ക്ക് പൊതുവേ ആളുകളുടെ അംഗീകാരവും ബഹുമാനവുമൊക്കെ പിടിച്ചുപറ്റുക ശ്രമകരമായ കാര്യം തന്നെയാണ്, നിത്യ കൂട്ടിച്ചേര്‍ക്കുന്നു.

ഞാന്‍ ഒരേ സമയം ജീവിതത്തില്‍ നല്ല പുരുഷന്‍മാരെയും മോശം സ്ത്രീകളെയും നല്ല സ്ത്രീകളെയും മോശം പുരുഷന്‍മാരെയും പരിചയപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്കിടയിലുള്ള വേര്‍തിരിവ് പുരുഷന്‍ സ്ത്രീ എന്നാകാതെ നല്ലത് മോശം എന്നാവുകയാണ് വേണ്ടത് - നിത്യ പറഞ്ഞു. 

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുക്കുന്ന ബഹുഭാഷാ ചിത്രമായ പ്രാണയാണ് നിത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് മുന്നോട്ടുവയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത