ചലച്ചിത്രം

മഞ്ജുവാര്യര്‍ വനിത സംഘടന വിട്ടുവെന്ന വാര്‍ത്ത ശുദ്ധഅസംബന്ധം : ഡബ്ലൂസിസി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി മഞ്ജുവാര്യര്‍ വിമന്‍ ഇന്‍ കളക്ടീവ്് കൂട്ടായ്മ വിട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വിമന്‍സ് ഇന്‍ കളക്ടീവ്. മ്ഞ്ജു വാര്യര്‍ സംഘടനയുടെ ഭാഗം തന്നെയാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും വിധു വിന്‍സെന്റ് സമകാലിക മലയാളത്തോട് പറഞ്ഞു.

മഞ്ജുവാര്യരെ പരോക്ഷമായി വിമര്‍ശിക്കുന്ന നിലയില്‍ കഴിഞ്ഞ ദിവസം നടി പാര്‍വതി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇതില്‍ പ്രകോപിതയായ മഞ്ജുവാര്യര്‍ സംഘടന വിട്ടുവെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടികാട്ടി വിമന്‍സ് ഇന്‍ കളക്ടീവ് രംഗത്തുവന്നത്.

കസബ സിനിമയെ ചൊല്ലി മമ്മൂട്ടിക്കെതിരെ പാര്‍വതിയും കൂട്ടരും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ നീക്കത്തിന് മഞ്ജുവാര്യര്‍ പൂര്‍ണ പിന്തുണ നല്‍കിയില്ല എന്ന നിലയിലും വാര്‍ത്തകള്‍ പ്രചരിച്ചു.ഇതിനിടെ തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ തനിക്ക് സിനിമ രംഗത്തെ പുരുഷന്മാരില്‍ നിന്ന് ഒരു വിധത്തിലുളള മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്ന് മഞ്്ജു വാര്യര്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് പോപ്പ്‌കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും തനിനിറം പുറത്തുവന്നുവെന്നും വ്യക്തമാക്കി പാര്‍വതി ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ