ചലച്ചിത്രം

വിവാദങ്ങള്‍ക്കിടെ കാവ്യ വീണ്ടും സിനിമയില്‍  

സമകാലിക മലയാളം ഡെസ്ക്

ദിലീപുമായുള്ള വിവാഹവും തുടര്‍ന്നുണ്ടായ വിവാദങ്ങളും സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക കാവ്യ മാധവന്‍ വീണ്ടും സിനിമാലോകത്ത് തിരിച്ചെത്തിയിരിക്കുന്നു. നായികയായല്ല മറിച്ച് ഗായികയായാണ് ഇക്കുറി കാവ്യ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന സിനിമയിലൂടെയാണ് കാവ്യ വീണ്ടും ഗായികയായത്. 

സന്തോഷ് വര്‍മ്മ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ് വിജയ് യേശുദാസിനൊപ്പമുള്ള ഡ്യുയറ്റ് ഗാനമാണ് ചിത്രത്തില്‍ കാവ്യ ആലപിച്ചിരിക്കുന്നത്. വിനോദയാത്രയുടെ പശ്ചാതലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗങ്ങളില്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടപ്പോഴാണ് കാവ്യയാണ് പ്രയാഗാ മാര്‍ട്ടിന്റെ ശബ്ദത്തിന് പിന്നിലെന്ന് മനസിലാകുന്നത്. ദൈവവും മനുഷ്യനും കാലവുമെല്ലാം നിറയുന്ന വരികള്‍ക്ക് വ്യത്യസ്തമായ ഈണമാണ് നാദിര്‍ഷ നല്‍കയിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ