ചലച്ചിത്രം

ആഞ്ജലീന ജോളിയും എമിലിയ ക്ലര്‍ക്കും വാക്ക് പാലിച്ചു: ചുവപ്പ് പരവതാനിയെ കറുപ്പില്‍ മൂടി ഹോളിവുഡ് നക്ഷത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

75 ാം ഗോള്‍ഡന്‍ ഗ്ലോബിന്റെ ചുവന്ന പരവതാനിയെ കറുപ്പുകൊണ്ട് മൂടി ഹോളിവുഡ് നക്ഷത്രങ്ങള്‍. ഹോളിവുഡ് സിനിമ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ ആദരിക്കാനുള്ള വേദിയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരായി നടന്ന ലൈംഗീക അതിക്രമണങ്ങള്‍ ഗോള്‍ഡന്‍ ഗ്ലോബിനെ കീഴടക്കിയിരിക്കുകയാണ്. 

ഹാര്‍വി വെയ്ന്‍സ്റ്റീന്‍ കേസില്‍ ഇരകള്‍ക്ക് പിന്തുണ അറിയിക്കുന്നതിനും സിനിമലോകത്ത് നിലനില്‍ക്കുന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധ സൂചകവുമായി നിരവധി പേരാണ് കറുപ്പണിഞ്ഞ് ഗോള്‍ഡന്‍ ഗ്ലോബില്‍ എത്തിയിരിക്കുന്നത്. ആഞ്ജലീന ജോളി, എമിലിയ ക്ലര്‍ക്ക്, ക്ലെയ്‌റെ ഫോയ്, മാറ്റ് സ്മിത്ത് തുടങ്ങിയ നിരവധി പേരാണ് നേരത്തെ തീരുമാനിച്ചത് പോലെ കറുത്ത വേഷത്തില്‍ വേദിയിലെത്തിയത്. 

ഗോള്‍ഡന്‍ ഗ്ലോബിലെ ഈ കറുപ്പണിയല്‍ ഒരു മുന്നേറ്റത്തിന്റെ ഭാഗമാണ്. ഹോളിവുഡിലെ ലൈംഗീക ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടൈംസ് അപ്പ് എന്ന മുന്നേറ്റത്തിന്റെ ഭാഗമാണിത്. പ്രമുഖ നായികമാരും എഴുത്തുകാരും സംവിധായകരും എന്റര്‍ടെയ്ന്‍മെന്റ് എക്‌സിക്യൂട്ടീവുകളും ഉള്‍പ്പെടുന്ന 300 പേരാണ് ഈ മുന്നേറ്റത്തിന്റെ ഭാഗമാകുന്നത്. പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടല്ല അവര്‍ കറുപ്പണിഞ്ഞ് ഗ്ലാമര്‍ വേദിയിലെത്തിയിരിക്കുന്നത്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് അവര്‍ തേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന