ചലച്ചിത്രം

അമ്മയേക്കാളും ആന്റിയേക്കാളും കൊള്ളാം തൈമൂറിന്റെ ഓമനപ്പേര്; കരീനയും സെയ്ഫും കുഞ്ഞിനെ വിളിക്കുന്നത് ഇങ്ങനെയാണ്

സമകാലിക മലയാളം ഡെസ്ക്


രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന കുട്ടികളില്‍ ഒരാളാണ് കരീന കപൂര്‍- സെയ്ഫ് അലി ഖാന്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. താരദമ്പതിമാരുടെ കുഞ്ഞിനെ മാത്രമല്ല അവന്റെ പേരും രാജ്യത്തിന് പ്രീയപ്പെട്ടതാണ്. തൈമൂറിന്റെ ഓമനപ്പേര് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കുഞ്ഞിന്റെ ഏറ്റവും പ്രീയപ്പെട്ടവര്‍ ടിം എന്നാണ് കുഞ്ഞു തൈമൂറിനെ വിളിക്കുന്നത്. 

നിരൂപകരായ രാജീവ് മാസന്ദ്, അനുപമ ചോപ്ര എന്നിവരോട് സംസാരിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന്‍ തന്റെ മകന്റെ ഓമനപ്പേര് പുറത്തുപറഞ്ഞതെന്ന് ടൈംസ് നൗവില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടുകാരാണ് കുഞ്ഞിനെ ടിം എന്ന് വിളിക്കുന്നത്. അമ്മയുടേയും ആന്റി കരീഷ്മയുടേയും ചെല്ലപ്പേരുകളേക്കാള്‍ നല്ലതാണ് തൈമൂറിന്റെ പേര് എന്നാണ് എല്ലാവരുടേയും അഭിപ്രായം. കരീഷ്മയെ ലോലോ എന്നും കരീനയെ ബോബോ എന്നുമാണ് വിളിക്കുന്നത്. 

മകനെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുള്ള അച്ഛനാണ് സെയ്ഫ്. ഒരുപാട് കഴിവുകള്‍ മകനുണ്ടെന്നും അവന്‍ ഏതിലാണ് ശോഭിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സെയ്ഫ് പറഞ്ഞു. 'നീല കണ്ണുകളുള്ള കുട്ടിയാണ് അവന്‍. ജന്മസിദ്ധമായി നിരവധി കഴിവുകള്‍ ലഭിച്ച അമൂല്യ നിധി. രവീന്ദ്രനാഥ ടാഗോറും രാജ് കപൂറും മന്‍സൂര്‍ അലി ഖാനും കുറച്ച് ഭോപലും അവനിലുണ്ട്. ഇത് എന്നേക്കാള്‍ മേലെയാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം'- തൈമൂറിനെക്കുറിച്ചുള്ള സെയ്ഫിന്റെ വാക്കുകളാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍