ചലച്ചിത്രം

'ബച്ചനൊപ്പം അഭിനയിക്കണമെങ്കില്‍ സ്റ്റൂളില്‍ നില്‍ക്കേണ്ടി വരും, അനുഷ്‌കയോടൊപ്പമെങ്കില്‍ ഹീല്‍സും'; സൂര്യയെ കളിയാക്കി ചാനല്‍ അവതാരകര്‍

സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പര്‍ താരം സൂര്യയെ പരിഹസിച്ച് പുലിവാലുപിടിച്ചിരിക്കുകയാണ് സണ്‍ മ്യൂസിക് ചാനല്‍. ചാനലിലെ ലൈവ് പരിപാടിക്കിടെയാണ് അവതാരകര്‍ താരത്തിന്റെ പൊക്കക്കുറവിനെ ആക്ഷേപിച്ചത്. 

സൂര്യയെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പരാമര്‍ശം ഉണ്ടായത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നായികാ വേഷത്തിലെത്തുന്നത് അനുഷ്‌കയാണ്. 

എന്നാല്‍ ബിഗ് ബി ഒപ്പം അഭിനയിക്കണമെങ്കില്‍ സൂര്യ മിനിമം ഒരു സ്റ്റൂള്‍ ഉപയോഗിക്കണം. ഇനി അനുഷ്‌ക നായികയായാല്‍ സൂര്യക്ക് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നുമാണ് അവതാരകര്‍ പറഞ്ഞത്. വിഷയത്തില്‍ പ്രതിഷേധവുമായി സൂര്യയുടെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് കേവലം തമാശയല്ലെന്ന് ചൂണ്ടിക്കാട്ടി വിശാലുള്‍പ്പെടെ പല അഭിനേതാക്കളും പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. 

അതേസമയം തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ചാനലിനെതിരെ സൂര്യ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത