ചലച്ചിത്രം

'കാല കരികാലന്‍ എന്റെ കഥാപാത്രം'; രജനീകാന്തിന്റെ പുതിയ ചിത്രം കോപ്പിയടി വിവാദത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കോപ്പിയടി വിവാദത്തില്‍. കാലയുടെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് ചെന്നൈ സ്വദേശിയായ നിര്‍മാതാവ് രാജശേഖരന്‍ സമര്‍പ്പിച്ച പരാതിയില്‍ രജനിയോടും സിനിമയിലെ മറ്റ് അണിയറക്കാരോടും വിശദീകരണം ചോദിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഫെബ്രുവരി 12 ന് നിലപാട് വ്യക്തമാക്കാനാണ് രജനിയോടും സംഘത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

കാല കോപ്പിയടിച്ചതാണെന്ന് മാസങ്ങള്‍ക്ക് മുന്‍പുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. തന്റെ കഥ സിനിമ ടീം തന്ത്രപൂര്‍വ്വം തട്ടിയെടുക്കുകയായിരുന്നെന്ന് കാട്ടി സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന് രാജശേഖരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ചേമ്പര്‍ തള്ളുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ചതിന് ശേഷം രജനീകാന്ത്, രഞ്ജിത്ത്, ധനുഷ്, സൗത്ത് ഇന്ത്യന്‍ ആക്‌റ്റേഴ്‌സ് ഫിലിം ആക്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. 

കാല കരികാലന്‍ എന്ന അധോലോകായകനെപ്പറ്റിയുള്ള കഥ താനാണ് ആദ്യമായി എഴുതിയതെന്നും ഇത് നിര്‍മാതാവ് ധനുഷും സംവിധായകന്‍ പാ രഞ്ജിത്തും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നെന്നും രാജശേഖര്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ തള്ളി പാ രഞ്ജിത്ത് രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു