ചലച്ചിത്രം

മാര്‍ത്താണ്ഡ വര്‍മ്മയാകാന്‍ പത്മനാഭന്റെ അനുഗ്രഹം തേടി റാണ ദഗ്ഗുപതി; തിരുവനന്തപുരത്തെത്തിയ താരം രാജകുടുംബത്തെ സന്ദര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ബാഹുബലിയിലെ പ്രകടനത്തിലൂടെ ആരാധകരുടെ മനസ് കവര്‍ന്ന റാണു ദഗ്ഗുപതി മാര്‍ത്താണ്ഡ വര്‍മ്മയാകാന്‍ തയാറെടുക്കുന്നു. പുതിയ വേഷപ്പകര്‍ച്ചയുടെ ഭാഗമായി താരം തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അവരില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ്മയെക്കുറിച്ച് ചോദിച്ചറിയാനും ഭല്ലാല ദേവന്‍ മറന്നില്ല. 

തെലുങ്ക് സൂപ്പര്‍താരം ശനിയാഴ്ച രാത്രിയോടെയാണ് ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തി. തുടര്‍ന്ന് അവിടെയെല്ലാം ചുറ്റിനടന്ന് കണ്ടു. കവടിയാര്‍ കൊട്ടാരത്തിലെത്തിയ താരത്തെ പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായിയും ആദിത്യ വര്‍മയും ചേര്‍ന്നാണ് സ്വീകരിച്ചത്. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച റാണ മാര്‍ത്താണ്ഡവര്‍മയുടെ ചരിത്രം വിശദമായി ചോദിച്ചറിഞ്ഞു. ചരിത്ര വസ്തുതകള്‍ അടങ്ങിയ പുസ്തകം കൊട്ടാരത്തിന്റെ വകയായി റാണയ്ക്ക് സമ്മാനിച്ചു. 

മാര്‍ത്താണ്ഡ വര്‍മയെക്കുറിച്ചുള്ള സംവിധായകന്‍ കെ. മധുവിന്റെ ചിത്രത്തിലാണ് റാണ അഭിനയിക്കുന്നത്. 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ- ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സെവന്‍ ആര്‍ട്‌സ് മോഹനാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് റാണ ക്ഷേത്രദര്‍ശനം നടത്താനെത്തിയത്. ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നെന്ന് റാണ ദഗ്ഗുപതി പറഞ്ഞു. താരം ഇന്ന് ഹൈദരാബാദിലേക്ക് മടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി