ചലച്ചിത്രം

പത്മാവത് മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്നു; മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ഏറെ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ പത്മാവത് എന്ന് പേര് മാറ്റി ഇന്ത്യയില്‍ റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന് മലേഷ്യയില്‍ വിലക്ക്. മലേഷ്യയിലെ നാഷനല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡാണ്(എല്‍പിഎഫ്) ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കാണിച്ചാണ് എല്‍പിഎഫ് പത്മാവത് വിലക്കിയത്.

ഇന്ത്യയില്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ചരിത്രത്തെ വളച്ചൊടിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് രജപുത് കര്‍ണിസേന ചിത്രത്തിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും നിയമപരമായി മുന്നേറുകയും ചെയ്തത്. എന്നാല്‍ മലേഷ്യയിലെത്തിയപ്പോള്‍ ഇത് നേരെ തിരിച്ചായി.

'മലേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്. ചിത്രത്തിന്റെ കഥാതന്തു ഇസ്ലാം മതവിശ്വാസികളെ മോശം രീതിയില്‍ സ്പര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഇത് മലേഷ്യയെ സംബന്ധിച്ചിടത്തോളം ഒരു ഗുരുതര പ്രശ്‌നമാണ്'- നാഷനല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സംബേരി അബ്ദുള്‍ അസീസ് പറഞ്ഞു. വാള്‍ട്ട് ഡിസ്‌നിയുടെ 'ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്' എന്ന ചിത്രത്തിനും കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ സെന്‍സര്‍ഷിപ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. 

കവി മാലിക് മുഹമ്മദ് ജയ്‌സിയുടെ കവിത ആധാരമാക്കിയുള്ള പത്മാവത് നിരവധി ഉപാധികളോടെയാണ് റിലീസ് ചെയ്തത്. സിനിമയുടെ പേര് 'പത്മാവത്' എന്നു മാറ്റണം, വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ഒഴിവാക്കണം ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം എന്ന് തുടങ്ങുന്ന നിബന്ധനകളോടുകൂടി ജനുവരി 25നാണ് പത്മാവത് തിയേറ്ററുകളിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍