ചലച്ചിത്രം

പൂമരം വൈകുന്നതെന്തുകൊണ്ട്? പ്രതികരണവുമായി ജയറാം

സമകാലിക മലയാളം ഡെസ്ക്

നോഹരമായ പാട്ടുകളിലൂടെ പ്രശസ്തമായ ചിത്രമാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയിട്ട് ഏറെ നാളുകളായിട്ടും നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പ്രധാനവേഷത്തിലെത്തുന്ന പൂമരത്തിന്റെ റിലീസ് തീയതി വൈകുകയാണ്. അതിനിടെ പൂമരം വൈകുന്നതെന്തെന്ന വിഷയത്തില്‍ പ്രതികരണവുമായി ജയറാം എത്തിയിരിക്കുകയാണ്.

കാളിദാസിന് സിനിമയാണ് എല്ലാമെന്നും പൂമരം മാര്‍ച്ചില്‍ റിലീസ് ആകുമെന്നുമാണ് ജയറാമിന്റെ പ്രതികരണം. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് അവന്‍ തന്നെയാണ് സത്യേട്ടനോട് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ജയറാം പറയുന്നു. നല്ല സിനിമകളുടെ ഭാഗമാകാന്‍ ഇഷ്ടപ്പെടുന്നയാളാണ് കാളിദാസന്‍, അതിനായി എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും അവന്‍ അതിന് തയ്യാറാണെന്ന് ജയറാം പറയുന്നു. 

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്നയാളാണ് താനെന്നും എന്നാല്‍ സിനിമയുടെ വിധി താരങ്ങളുടെ കൈയിലല്ലെന്നും ജയറാം വിലയിരുത്തുന്നു. പ്രേക്ഷകന്റെ കാഴ്ചപ്പാട് എന്തെന്ന് അറിയില്ലെന്നും എല്ലാ സിനിമകള്‍ക്കും ഒരുപാട് കഷ്ടപ്പെടാറുണ്ടെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''