ചലച്ചിത്രം

ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റുകള്‍ സിനിമാക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നു; സജിതാ മഠത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം ചൂടുപിടിച്ചതോടെ ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പറന്നു നടക്കുകയാണെന്ന് നടിയും നാടകപ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍. ആ പട്ടികയിലേറെയും ഡബ്ല്യുസിസി അംഗങ്ങളാണ്. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ പോരാടാന്‍ ഇറങ്ങിയ ചാവേര്‍ സ്വഭാവമുള്ള സംഘടനയാണ് ഡബ്ല്യുസിസി എന്നും അവര്‍ പറഞ്ഞു.

കൂട്ടായ്മയില്‍ അംഗമായതിന്റെ പേരില്‍ മാത്രം നിരവധി സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും പറയാനുണ്ട്. കൂട്ടായി അത്തരം സാഹചര്യങ്ങളെ നേരിടും. എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പിന്തുണ സംഘടനയ്ക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഡബ്ല്യുസിസിയുടെ രൂപീകരണം. അറുപതിനും എഴുപതിനും ഇടയില്‍ അംഗങ്ങളാണ് സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. സ്ത്രീകള്‍ സ്വന്തം സ്ഥാനം നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന ഈ പോരാട്ടം അത്രസുഖകരമാവില്ലെന്ന് അറിയാമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത