ചലച്ചിത്രം

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നട സിനിമാലോകം; അമ്മയുടെ തീരുമാനം പ്രതിഷേധാര്‍ഹം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കന്നട സിനിമാ പ്രവര്‍ത്തകര്‍. കുറ്റവിമുക്തനാകുംവരെ  ദിലീപ് മാറി നില്‍ക്കണമെന്നും നടപടി അമ്മ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കന്നട സിനിമാപ്രവര്‍ത്തകര്‍ അമ്മയ്ക്ക കത്തയച്ചു.

കെഎഫ്‌ഐ, എഫഐആര്‍ഇ എന്നീ സംഘടനകളാണ് കത്തയച്ചത്. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്തയച്ചത്. നടന്‍മാരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പടെ അന്‍പത് താരങ്ങളാണ് കത്തില്‍ ഒപ്പിട്ടത്. പ്രകാശ് രാജ്, കവിതാ ലങ്കേഷ്, മേഘ്‌ന രാജ് തുടങ്ങിയ നിരവധി പ്രമുഖരും കത്തില്‍ ഒപ്പിട്ടുണ്ട്. 

നടിയെ ആക്രമിച്ച കേസില്‍  പ്രതിയായി തുടരുന്ന നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം അത്ഭുതാവഹമായി തോന്നിയെന്നാണ് കന്നട സിനിമാ ലോകം പറയുന്നത്. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സിനിമാസംഘടനകള്‍ക്ക് ഉണ്ട്. തിരിച്ചെടുക്കണമെന്നുണ്ടെങ്കില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് നീതി പീഠം തെളിയിക്കുന്നത് വരെ സംഘടന കാത്തിരിക്കണമെന്നും കന്നട സിനിമാപ്രവര്‍ത്തകര്‍ കത്തില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം