ചലച്ചിത്രം

ദിലീപിനെ പുറത്താക്കിയതിനെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തു, നടപടി മരവിപ്പിച്ചത് പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട സമിതി: സിദ്ദിഖ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയില്‍ നിന്നു പുറത്താക്കിയതിനോട് ഭൂരിപക്ഷം അംഗങ്ങള്‍ക്കും യോജിപ്പുണ്ടായിരുന്നില്ലെന്ന്, സംഘടനയുടെ ജോയിന്റ് സെക്രട്ടറി നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കിയ നടപടി നേരത്തെ തന്നെ മരവിപ്പിച്ചതാണെന്നും സിദ്ദീഖ് പറഞ്ഞു. മനോരമ ന്യൂസ് ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് സിദ്ദിഖിന്റെ പ്രതികരണം.

ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം സംഘടനയുടെ ബൈലോ പ്രകാരം സാധുവായിരുന്നില്ലെന്ന് സിദ്ദിഖ് പറഞ്ഞു. അഞ്ചോ ആറോ പേര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തത്.അതിനു നിയമപരമായ സാധുതയില്ല.

ദീലിപിനെ പുറത്താക്കേണ്ട എന്നാണ് സംഘടനയിലെ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം നേരത്തെ തന്നെ മരവിപ്പിച്ചതാണ്. പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ആ തീരുമാനമെടുത്തതെന്നും സിദ്ദിഖ് പറഞ്ഞു.

സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതു ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു