ചലച്ചിത്രം

അമ്മ 'അപ്പന്‍മാരുടെ സംഘടന', അവിടുത്തെ സ്ത്രീകളും അപ്പന്‍മാരാണ്;  വനിതാ അംഗങ്ങളെ വിമര്‍ശിച്ച് സാറാ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ സത്യത്തില്‍ അപ്പന്‍മാരുടെ സംഘടനയാണെന്നും ഇനിയും അതില്‍ തുടരുന്ന സ്ത്രീകളും അപ്പന്‍മാരാണെന്നും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. തങ്ങള്‍ക്കുണ്ടാകുന്ന അഭിമാനക്ഷതത്തെയും കുറഞ്ഞ കൂലിയെയും കുറിച്ച് അവര്‍ക്ക് ബോധമില്ലെന്നും അവര്‍ പറഞ്ഞു.

ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രണ്ടഭിപ്രായമുണ്ടായി എന്നത് തന്നെ അനാരോഗ്യകരമായ പ്രവണതയാണെന്നും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെ അവള്‍ക്കൊപ്പം പരിപാടിയില്‍ അവര്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരാണ് തൃശ്ശൂരില്‍ പരിപാടി സംഘടിപ്പിച്ചത്.അമ്മയില്‍ തുടരുന്ന സ്ത്രീസമൂഹം പേടിപ്പെടുത്തതാണെന്ന് സംവിധായകന്‍ കമലും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍