ചലച്ചിത്രം

ഹൃത്വിക് റോഷനൊരു വെല്ലുവിളി; കഹോ നാ പ്യാര്‍ ഹെ യ്ക്ക് ചുവട് വച്ച് ഡാന്‍സിംഗ് അങ്കിള്‍ വീണ്ടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ 'കഹോ നാ പ്യാര്‍ ഹെ' യ്ക്ക് ചുവട് വച്ച് എത്തിയിരിക്കുകയാണ് ഹിന്ദി സിനിമയുടെ സ്വന്തം ഡാന്‍സിംഗ് അങ്കിള്‍ എന്ന് അറിയപ്പെടുന്ന സഞ്ജീവ് ശ്രീ വാസ്തവ.

വിവാഹ പാര്‍ട്ടിക്കിടെയാണ് കഹോ നാ പ്യാര്‍ ഹൈ ഹൃത്വിക്കിനായി സമര്‍പ്പിച്ച് സഞ്ജീവ് ശ്രീവാസ്തവ ആടിത്തകര്‍ത്തത്. നൃത്തത്തിന്റെ മഹാദേവന് എന്ന കുറിപ്പോടെ ഹൃത്വിക് റോഷന് സമര്‍പ്പിച്ച് ട്വിറ്ററില്‍ വീഡിയോ ഇട്ടതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ഗോവിന്ദയുടെ ഗാനങ്ങള്‍ക്ക് ചുവട് വച്ചാണ് ഡാന്‍സിംഗ് അങ്കിളെന്നറിയപ്പെടുന്ന സഞ്ജീവ് ശ്രദ്ധേയനായത്.സല്‍മാന്‍ഖാന്റെയും മാധുരി ദിക്ഷീതിന്റെയും നൃത്തങ്ങളും സഞ്ജയ് മുന്‍പ് അനുകരിച്ച് പോസ്റ്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ