ചലച്ചിത്രം

തിലകനെ സെറ്റില്‍ നിന്ന് ഇറക്കി വിടേണ്ടി വന്നിട്ടുണ്ട്; അമ്മയുമായി ഉണ്ടായ പരിഭവം വൈകാരിക പ്രകടനത്തിന്റെ പേരില്‍: രഞ്ജിത്ത്

സമകാലിക മലയാളം ഡെസ്ക്

 തൃശ്ശൂര്‍: നടന്‍ തിലകനെ തന്റെ സിനിമയുടെ സെറ്റില്‍ നിന്ന് ഇറക്കി വിടേണ്ട സാഹചര്യം ഒരിക്കല്‍  ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത്. സെറ്റിലുണ്ടായിരുന്ന സഹസംവിധായകനെ പരസ്യമായി ആക്ഷേപിച്ചതിനെ തുടര്‍ന്ന് തിലകന്‍ ചേട്ടനെ ഒഴിവാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു എന്ന്  അദ്ദേഹം വെളിപ്പെടുത്തി.

പിന്നീട് ആ ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് താനില്ലെങ്കില്‍ വരാം എന്ന നിബന്ധനയാണ് തിലകന്‍ ചേട്ടന്‍ വച്ചത്. അദ്ദേഹത്തിലെ നടനില്‍ പൂര്‍ണ വിശ്വാസമായതിനാല്‍ അങ്ങനെ തന്നെ ചെയ്തുവെന്നും രഞ്ജിത്ത് പറഞ്ഞു. പിന്നീട് ദീര്‍ഘകാലം യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ ആകാന്‍ ഒരു മടിയും കൂടാതെയാണ് അദ്ദേഹമെത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു.

കാര്യങ്ങളെ വൈകാരികമായി കാണുന്ന സ്വഭാവമാണ് പല കലാകാരന്‍മാര്‍ക്കും ഉള്ളത്. തിലകനും അങ്ങനെ ആയിരുന്നുവെന്നും വൈകാരിക സമീപനങ്ങള്‍ കൊണ്ട് സംഭവിച്ച ചില പരിഭവങ്ങളാണ് സംഘടനയുമായി ഉണ്ടായതെന്നും രഞ്ജിത്ത് വ്യക്തമാക്കി.ഇന്ത്യന്‍ റുപ്പിയുടെ സമയത്ത് തിലകനെ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് സംസാരിച്ചപ്പോള്‍ ബി ഉണ്ണികൃഷ്ണനും ഇന്നസെന്റും പറഞ്ഞത് ' സംഘടനയ്ക്ക് ഒരു പ്രശ്‌നവുമില്ല' എന്നായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം