ചലച്ചിത്രം

രാഹുല്‍ ഗാന്ധിയും പാ രഞ്ജിത്തും കൂടിക്കാഴ്ച നടത്തി: സംസാരിച്ചത് രാഷ്ട്രീയവും സിനിമയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. രഞ്ജിതുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് രാഹുല്‍ ഗാന്ധി തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. നടന്‍ കലൈരാസനെയും രാഹുല്‍ കണ്ട് സംസാരിച്ചു. ഇരുവരുടെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

'മദ്രാസ്, കബാലി, കാലാ തുടങ്ങിയ ബ്ലോക്‌ബെസ്റ്റര്‍ സിനിമകളുടെ സംവിധായകനായ പാ രഞ്ജിത്തുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തെ കുറിച്ചും സിനിമയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. അദ്ദേഹവുമൊത്തുള്ള സമയം ഏറെ ആസ്വദിച്ചു. ഇനിയും ഇത്തരം അവസരങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു'- ഇങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

2012ല്‍ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ അട്ടക്കത്തി ആയിരുന്നു പാ രഞ്ജിത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം. 2014ല്‍ മദ്രാസ് എന്ന ചലച്ചിത്രം വിമര്‍ശകരില്‍ നിന്നും അനുകൂലമായ അഭിപ്രായം സ്വന്തമാക്കി. 2016ല്‍ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി കബാലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ 'കാല' സംവിധാനം ചെയ്തതിലൂടെയും അദ്ദേഹം ഏറെ പ്രേഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത