ചലച്ചിത്രം

ഡബ്ല്യൂസിസിക്ക് പിന്തുണയുമായി കമല്‍ഹാസന്‍: ദിലീപിനെ തിരിച്ചെടുക്കേണ്ടിയിരുന്നത് ചര്‍ച്ചയ്ക്ക് ശേഷം

സമകാലിക മലയാളം ഡെസ്ക്

ടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. എല്ലാവരോടും ചര്‍ച്ച ചെയ്തതിനുശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് കമല്‍ പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കമലിന്റെ പ്രതികരണം.

താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുമായി ബന്ധപ്പെട്ടും കമല്‍ഹാസന്‍ സംസാരിച്ചു. 'തമിഴ്‌നാട്ടിലാണ് ഞാന്‍ ജനിച്ചത്. അതിനാല്‍ തമിഴ്‌നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം. അതിന്റെ പ്രതിഫലനം അയല്‍ സംസ്ഥാനങ്ങളിലും രാജ്യത്ത് മുഴുവനും ഉണ്ടാകും'- കമല്‍ പറഞ്ഞു. 

അഭിനയിക്കാന്‍ അറിയാത്തതുകൊണ്ടാണ് പിണറായി വിജയനെ തനിക്ക് ഇഷ്ടമെന്നും സംഭാഷണത്തിനിടെ കമല്‍ പറഞ്ഞു. പിണറായിയുമായുളള അടുപ്പം കാണുമ്പോള്‍ പലരും ചോദിക്കാറുണ്ട്, നിങ്ങള്‍ ലെഫ്റ്റാണല്ലേയെന്ന്? താന്‍ ഇടതോ വലതോ അല്ലെന്നും നടുവിലാണെന്നും കമല്‍ പറഞ്ഞു.

'ജനങ്ങള്‍ക്ക് ആവശ്യമുണ്ടെന്നു തോന്നിയതിനാലാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എനിക്ക് 63 വയസ്സായി. എന്റെ പക്കലുളള സമയം കുറവാണ്. എന്നെ സഹായിച്ചാല്‍ ഞാന്‍ നിങ്ങളേ സേവിക്കും. അതാണ് ജനങ്ങളോട് എനിക്ക് പറയാനുളളത്'- കമല്‍ പറഞ്ഞു. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ജനങ്ങള്‍ക്കാണ് പ്രധാനം. ഒരു സ്റ്റാര്‍ എന്നത് വളരെ ചുരുങ്ങിയ കാലത്തേക്കുളളതാണ്. ഒരു പരിപാടിക്ക് ചീഫ് ഗസ്റ്റ് ആയി എത്തുന്നതുപോലെയാണത്. പരിപാടി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ചീഫ് അല്ല. അതുപോലെ തന്നെയാണ് സ്റ്റാര്‍ പദവിയുമെന്ന് കമല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ