ചലച്ചിത്രം

ഡബ്ല്യുസിസിയുമായുള്ള തര്‍ക്കം വേഗം തീര്‍ക്കുന്നതാണ് നല്ലത്; ദിലീപ് വിഷയത്തില്‍ തുറന്ന ചര്‍ച്ച വേണമെന്ന് പത്മപ്രിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചലചിത്രമേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയുമായി നിലനില്‍ക്കുന്ന തര്‍ക്കം വേഗം പരിഹരിക്കണമെന്ന് നടി പത്മപ്രിയ. തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ലെന്ന് പത്മപ്രിയ പറഞ്ഞു.

വനിതാ കൂട്ടായ്മ അമ്മയ്‌ക്കെതിരായ സംഘടനയാണെന്ന നിരീക്ഷണം ശരിയല്ല. ചലചിത്രമേഖലയില്‍ നിലനിന്ന ലിംഗവിവേചനവും ഒപ്പം തുല്യനീതിയെന്ന കാഴ്ചപ്പാടുമാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപികരിക്കാന്‍ ഇടയായത്. നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭിന്നാഭിപ്രായം മാത്രമാണ് ഉള്ളത്. ഇക്കാര്യത്തില്‍ ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ച വേണമെന്നും പത്മപ്രിയ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ