ചലച്ചിത്രം

നീലു തിരിച്ചെത്തി; ആഘോഷമാക്കി ആരാധകരും അണിയറ പ്രവര്‍ത്തകരും; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്റെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് പിണങ്ങിപ്പോയ നടി നിഷാ സാരംഗ് തിരിച്ചെത്തി.  പടവലത്തുനിന്നും തിരിച്ചെത്തിയ നീലുവിനെ വീട്ടിലേക്ക് കയറാന്‍ ബാലു ആദ്യം തയ്യാറായിരുന്നില്ല. രസകരമായ മുഹൂര്‍ത്തങ്ങളുമായിട്ടായിരുന്നു ഇവരെത്തിയത്. നീലു മാത്രമല്ല സഹോദരനായ കുട്ടുവും കൂടി തിരിച്ചെത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്. 

കുട്ടുമാമന്‍ ദീര്‍ഘനാളായി ഗള്‍ഫിലായിരുന്നു. പാറമടയിലെ വീട്ടിലേക്കെത്തിയ കുട്ടുവിന് കുഞ്ഞതിഥിയെ കാണിക്കാതെ കളിപ്പിക്കുകയായിരുന്നു ബാലു. മുറികളോരോന്നും കയറി ഇറങ്ങിയിട്ടും കുഞ്ഞുവാവയെ കാണത്തതില്‍ നിരാശനായിരുന്ന കുട്ടുവിന് മുന്നിലാണ് ശങ്കരമാമ കുട്ടിയുമായെത്തിയത്. ബാലു എത്തുന്നതിന് മുന്‍പ് തന്നെ കുട്ടു ഇരുവരേയും കോരിയെടുത്തിരുന്നു. പടവലത്തുനിന്നും നീലുവിനെ തിരികെ വിളിക്കാനായി കുട്ടുവിനൊപ്പം പോകാനിരുന്ന കുട്ടിക്കൂട്ടങ്ങളെ അമ്പരിപ്പിച്ച് കുട്ടുവും ബാലുവും ഒറ്റക്കെട്ടാവുകയായിരുന്നു. പിണക്കങ്ങളെല്ലാം മാറ്റിവെച്ച് നീലു തിരികെ വീട്ടിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. 

പഴയത് പോലെ തന്നെ വീണ്ടും സജീവമായിരിക്കുകയാണ് എല്ലാവരും. ആരാധകരായിരുന്നു ഇക്കാര്യത്തില്‍ ഏറെ സന്തോഷിച്ചിരുന്നത്. നീലുവും കുട്ടുവും എത്തിയതോടെ പരമ്പര പഴയ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. നീലു തിരികെയെത്തിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുന്നതിനിടയിലാണ് മറ്റൊരു സുവര്‍ണ്ണാവസരത്തെക്കുറിച്ച് ബാലു വ്യക്തമാക്കിയത്. ഭവാനിയമ്മയും മുടിയനും ലച്ചുവും കേശുവും ശിവയും നീലുവും കുഞ്ഞാവയുമൊക്കെയായി ഫേസ്ബുക്ക് ലൈവിനിടയിലാണ് ബാലു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. 

കുടുംബത്തിലെ കുഞ്ഞതിഥിയായ കുഞ്ഞാവയക്ക് പേര നിര്‍ദേശിക്കാനായിരുന്നു ബാലു ആവശ്യപ്പെട്ടത്. വാവക്കൊരു പേരെന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ബാലുവിനും കുടുംബത്തിനുമൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അവരവരുടെ മനസ്സിലുള്ള പേരിനെക്കുറിച്ച് ഓരോരുത്തരും വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ലൈവിന് കീഴില്‍ നിരവധി പേരാണ് പേരുകള്‍ കമന്റ് ചെയ്തിട്ടുള്ളത്. നാളുകള്‍ക്ക് ശേഷം ഉപ്പും മുളകും വീണ്ടും സജീവമായതിന്റെ ത്രില്ലിലാണ് എല്ലാവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍