ചലച്ചിത്രം

മലാല യൂസഫ്‌സായിയുടെ കഥപറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 

സമകാലിക മലയാളം ഡെസ്ക്

ലാല യൂസഫ്‌സായിയുടെ കഥ സിനിമയാകുന്നു എന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. ചിത്രത്തിന് വേണ്ടി ധാരാളം ആളുകള്‍ കാത്തിരിക്കുന്നുമുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നിരിക്കുകയാണ്. ബോളിവുഡ് സംവിധായകന്‍ അംജദ് ഖാന്‍ ആണ് 'ഗുല്‍ മകായ്' എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ റീം ഷെയ്ഖാണ് മലാലയായി വേഷമിടുന്നത്. 'ഐ ആം മലാല' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാക്കിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ സഞ്ചാരം ചിത്രീകരിച്ചിരിക്കുന്ന 'ഗുല്‍ മകായി'യുടെ ഭൂരിഭാഗം ചിത്രീകരണവും ഭുജ്, മുംബൈ എന്നിവിടങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. 

ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫിസ് കളക്ഷന്‍ മുഴുവനും മലാല ഫണ്ടിലേക്ക് ഡോണേറ്റ് ചെയ്യുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ഈ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കി ഉടന്‍തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

താലിബാന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 2012ല്‍ നൊബേല്‍ സമ്മാനം നേടിയിരുന്നു. പാകിസ്ഥാനിലെ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍രേഖയാണ് സംവിധായകന്‍ ചിത്രത്തില്‍ വരച്ച് കാട്ടാന്‍ ശ്രമിക്കുന്നത്. ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍