ചലച്ചിത്രം

ലോഹിതദാസ് മരിച്ചത് എന്റെ ജാതകം ശരിയല്ലാത്തതുകൊണ്ടാണെന്ന് വരെ ചിലര്‍ പറഞ്ഞു: ഉണ്ണി മുകുന്ദന്‍

സമകാലിക മലയാളം ഡെസ്ക്

ലച്ചിത്ര മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമരംഗത്തു നിന്ന് തന്നെ വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഉണ്ണി മുകുന്ദന് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായത് ലോഹിതദാസ് ആയിരുന്നു. 

അതുകൊണ്ട് ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു കൊണ്ടാണെന്ന് വരെ ചിലര്‍ പറഞ്ഞുവെന്ന് നടന്‍ പറയുന്നു. കേരളകൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

'എന്നാല്‍ ശരി നമുക്ക് സിനിമ ചെയ്യാം എന്ന ഇന്‍സ്റ്റന്റ് മറുപടി ലോഹി സാറില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാത്തതു കൊണ്ട് ഏറ്റെടുത്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്തുചാടേണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ വൈകാതെ ലോഹി സാര്‍ നമ്മളെ വിട്ടുപോയി. ഇനി ഞാന്‍ എന്ത് എന്ന കണ്‍ഫ്യൂഷനിലായി. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ കുറേ ചീത്തപേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം സാറിന്റെ മരണത്തോടെയായിരുന്നു.' - ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

മസിലുള്ളതുകൊണ്ട് എല്ലാ വേഷങ്ങളും ചെയ്യാന്‍ തനിക്ക് പ്രയാസമായിരിക്കുമെന്ന് പറഞ്ഞവരുമുണ്ടെന്ന് നടന്‍ പറയുന്നു.' ഇന്ന് ഞാന്‍ എല്ലാത്തരം സിനിമകളും ചെയ്തു കഴിഞ്ഞു. ചാണക്യതന്ത്രത്തിലൂടെ പെണ്‍വേഷം വരെ ചെയ്തു. ആരോഗ്യം ഒരു നടന്റെ പ്ലസ് പോയിന്റാണ്. അതു കൊണ്ടാണ് ഞാന്‍ ഉണ്ണിമുകുന്ദനായത്. അല്ലെങ്കില്‍ മറ്റുള്ളവരെ പോലെയാകുമായിരുന്നു.'- ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍