ചലച്ചിത്രം

തമിഴ് ചലച്ചിത്രലോകത്തെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍: ശ്രീറെഡിയെ വിശാല്‍ ഭീഷണിപ്പെടുത്തുന്നുവോ?

സമകാലിക മലയാളം ഡെസ്ക്

മിഴ്, തെലുങ്ക് ചലച്ചിത്രമേഖലയിലെ കാസ്റ്റിങ് കൊച്ച് വിവാദങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി ചലച്ചിത്ര ലോകത്തെ വിറപ്പിക്കുകയാണ്. നടന്‍ ശ്രീകാന്ത്, സംവിധായകന്‍ എആര്‍ മുരുഗദോസ്, രാഘവ ലോറന്‍സ് എന്നിവര്‍ക്കെതിരെ ശ്രീ റെഡ്ഡി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

ഇപ്പോള്‍ നടന്‍ വിശാല്‍ തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് ശ്രീറെഡ്ഡി രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലെ ഇരുണ്ട വശങ്ങള്‍ തനിക്ക് ഇനിയും വെളിപ്പെടുത്താനുണ്ടെന്നും ശ്രീ റെഡ്ഡി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നാനിക്കെതിരേ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നപ്പോള്‍ നാനിയെ പിന്തുണച്ച് വിശാല്‍ രംഗത്ത് വന്നിരുന്നു. ശ്രീ റെഡ്ഡി പറയുന്ന കാര്യങ്ങളില്‍ യാതൊരു സത്യവും ഇല്ലെന്നാണ് തനിക്ക് തോന്നുന്നതായി വിശാല്‍ പറഞ്ഞിരുന്നു.

തമിഴ് ലീക്‌സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മുരുഗദോസ് തന്നെ പീഡിപ്പിച്ചുവെന്ന് ശ്രീ റെഡ്ഡി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയില്‍ ഹൈദരാബാദിലുള്ള ഒരു ഹോട്ടലില്‍ വച്ച് ശ്രീകാന്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ശ്രീ റെഡ്ഡി കഴിഞ്ഞ ദിവസം കുറിച്ചത്.

തെലുഗു സിനിമയില്‍ പുതുമുഖങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവുമായാണ് ശ്രീ ആദ്യം രംഗത്തെത്തുന്നത്. നടനും സംവിധായകനുമായ ശേഖര്‍ കമ്മൂല, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, ഗായകന്‍ ശ്രീറാം, സംവിധായകന്‍ കൊരട്ടല ശിവ തുടങ്ങിയവര്‍ക്കെതിരെയാണ് പിന്നീട് ശ്രീ രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍