ചലച്ചിത്രം

'ആഗ്രഹത്തിന് വഴങ്ങിയാല്‍ നായികയാക്കാം'; ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡി പട്ടിയെപ്പോലെ കുരക്കുകയാണെന്ന് ഖുശ്ബു

സമകാലിക മലയാളം ഡെസ്ക്

ടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം. സിനിയിലെ പ്രമുഖരെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തലുകള്‍. ഇനി ആരുടെ പേരായിരിക്കും ശ്രീ റെഡ്ഡി പറയുക എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രമുഖ സംവിധായകന്മാരും നടന്മാരും സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നാണ് ശ്രീറെഡ്ഡി പറയുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത് സംവിധായകന്‍ മുരുകദോസ് അങ്ങനെ നീണ്ടുപോകുന്ന ഒരു പട്ടിക ഇതിനോടകം താരം പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ നടനും സംവിധായകനുമായ സുന്ദര്‍ സിയ്‌ക്കെതിരെയാണ് ശ്രീറെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്. 

ആഗ്രഹത്തിനൊത്ത് വഴങ്ങിയാല്‍ സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് സുന്ദര്‍ പറഞ്ഞതായാണ് നടിയുടെ ആരോപണം. വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായതോടെ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബു തന്നെ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. പട്ടിയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണ് ഖുശ്ബു പറഞ്ഞു. 

ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീറെഡ്ഡി സുന്ദര്‍ സിക്കെതിരേ രംഗത്തെത്തിയത്. അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഗണേഷാണ് സുന്ദര്‍ സിയെ പരിചയപ്പെടുത്തിയതെന്നും തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ക്യാമറമാനുമായ സെന്തില്‍കുമാര്‍ സുന്ദര്‍ സിയുടെ അടുത്തചിത്രത്തില്‍ നായികവേഷം നല്‍കാന്‍ ശുപാര്‍ശചെയ്യാമെന്നും അറിയിച്ചു. അടുത്തദിവസം സുന്ദര്‍ സി താമസിക്കുന്ന ഹോട്ടലിലേക്ക് വിളിപ്പിച്ചു. വഴങ്ങിത്തന്നാല്‍ അവസരം നല്‍കാമെന്ന് അവിടെവെച്ച് സുന്ദര്‍ സി പറഞ്ഞതായും ശ്രീറെഡ്ഡി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ശ്രീ റെഡ്ഡി ആരോപണങ്ങള്‍ നിഷേധിച്ചു. നടിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സുന്ദര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍