ചലച്ചിത്രം

'ഡബ്ല്യുസിസിയുടെ ആവശ്യമില്ല, പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍ സ്ത്രീകള്‍ക്ക് പങ്കുണ്ട്'; പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അനന്തരഫലം കൂടി ആലോചിക്കണമെന്നും മംമ്ത മോഹന്‍ദാസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെയോ ആവശ്യങ്ങളെയോ കുറിച്ച് സംസാരിക്കാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്ന് നടി മംമ്ത മോഹന്‍ദാസ്. സ്ത്രീകള്‍ മാത്രമുള്ള അത്തരമൊരു കൂട്ടായ്മയുടെ ആവശ്യമെന്താണ് എന്ന് മനസിലായിട്ടില്ലെന്നും അവര്‍ പറഞ്ഞു. മറ്റൊരാളുമായി നമുക്ക് പ്രശ്‌നം ഉണ്ടാകുന്നുണ്ട് എങ്കില്‍ ഏതെങ്കിലുമൊരു തരത്തില്‍ നമുക്ക് അതില്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കും.

ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനുമായി ഉണ്ടായ വിഷയങ്ങള്‍ എപ്പോഴാണ് തുടങ്ങിയത് എന്നറിയാം.അത് ആ സംഭവം നടന്ന ദിവസം ആരംഭിച്ചതൊന്നുമല്ല. അതിനും വളരെ മുന്‍പ് തന്നെ തുടങ്ങിയതാണ്. അതുകൊണ്ട് ഒരു പ്രശ്‌നം ഉണ്ടാക്കുമ്പോള്‍/ ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ പേരില്‍ പിന്നീടുണ്ടായേക്കാവുന്ന കാര്യങ്ങളെ കൂടി നേരിടാന്‍ തയ്യാറാവണമെന്നും മംമ്ത വ്യക്തമാക്കി.

അമ്മയുടെ യോഗങ്ങളില്‍ വളരെ കുറച്ച് മാത്രമേ പങ്കെടുത്തിട്ടുള്ളൂ. സംഘടനയില്‍ അംഗങ്ങളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അമ്മ എങ്ങനെയാണ് എന്നൊന്നും പ്രതികരിക്കാന്‍ താനില്ലെന്നും തന്റെ ജോലി ചെയ്ത് മടങ്ങിപ്പോവുകയാണ് ശീലമെന്നും മംമ്ത പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്നും മകനെ സംരക്ഷിക്കും എന്നുമൊക്കെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് വലിയ തമാശയായാണ് തോന്നിയതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ലൈംഗികമായി ദുരനുഭവങ്ങള്‍ നേരിട്ടിട്ടുള്ള സ്ത്രീകള്‍ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാറുന്നവരെ എന്റെര്‍ടൈന്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ പറഞ്ഞു. ഇത് മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അങ്ങനെയൊന്നും ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു