ചലച്ചിത്രം

'എന്നില്‍ നടന്‍ മാത്രമാണുള്ളത് സംവിധായകനില്ല, പക്ഷേ പൃഥ്വിരാജ് അങ്ങനെയല്ല'; മോഹന്‍ലാല്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറാണ് ഇപ്പോള്‍ മലയാള സിനിമ മേഖലയിലെ പ്രധാന ചര്‍ച്ചാ വിഷയം. സിനിമ തിരക്കുകള്‍ക്ക് അവധി പറഞ്ഞാണ് താരം ലൂസിഫറിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജ് എന്ന നടനില്‍ സംവിധാനം കൂടി ഉള്ളതിനാലാണ് അദ്ദേഹം പുതിയ ഉദ്യമത്തിനായി ഇറങ്ങിപ്പുറപ്പെട്ടത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തന്റെ ബ്ലോഗിലൂടെയാണ് പൃഥ്വിരാജിനെ വാനോളം പുകഴ്ത്തിയത്. 

പാഷന്‍ കാരണമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നതെന്നും ഇപ്പോള്‍ അയാളില്‍ പ്രത്യേക ലഹരിയുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് പൃഥിരാജിനെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും പറയുന്നത്. 

ലോകത്ത് തന്നെ അപൂര്‍വമായിട്ടായിരിക്കും ഏറെ തിരക്കുള്ള നടന്‍ അതെല്ലാം മാറ്റിവെച്ച് സംവിധായകനാകുന്നത്. പൃഥ്വിരാജില്‍ സംവിധായകന്‍ ഉള്ളതുകൊണ്ടാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നില്‍ ഒരു നടന്‍ ഉണ്ടെങ്കിലും ഒരു സംവിധായകന്‍ ഇല്ലെന്നു പറയാനും അദ്ദേഹം മടിക്കുന്നില്ല. എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ഈ രസതന്ത്രത്തിലേക്ക് എത്തിയാല്‍ ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാകും മോഹന്‍ലാല്‍ കുറിച്ചു. 

മോഹന്‍ലാലിന്റെ ബ്ലോഗ് വായിക്കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത