ചലച്ചിത്രം

പേടിപ്പിക്കാന്‍ മോഹിനി വരുന്നു; തൃഷയുടെ ഹൊററര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

തൃഷ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രെയ്‌ലര്‍ പുറത്ത്. ആര്‍. മാതേഷ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഈ മാസം 27 നാണ് തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തില്‍ മോഹിനി, വൈഷ്ണവി എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. 

ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനായി തൃഷ ആറ് മാസക്കാലം ആയോധനവിദ്യയില്‍ പരിശീലനം നേടിയിരുന്നു.  കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന തൃഷയുടെ ചിത്രം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 

പ്രിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്‌നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആര്‍.ബി ഗുരുദേവ് ഛായാഗ്രഹണവും വിവേക്‌മെര്‍വിന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ