ചലച്ചിത്രം

'പ്രായം 35ആയി, അവന്‌ വിവാഹപ്രായം അതിക്രമിച്ചു'; രണ്‍ബീര്‍-ആലിയ വിവാഹം ഉടനെന്ന് സൂചനകള്‍ നല്‍കി ഋഷി കപൂര്‍ 

സമകാലിക മലയാളം ഡെസ്ക്

ണ്‍ബീര്‍-ആലിയ വിവാഹം ഉടനുണ്ടാകുമെന്ന സൂചനകളാണ് കപൂര്‍ കുടുംബത്തില്‍ നിന്ന് പുറത്തുവരുന്നത്. ഇരുവരും ഇതിനോടകം തുറന്നുസമ്മതിച്ച പ്രണയം വിവാഹത്തിലേക്ക് കടക്കുകയാണെന്നാണ് രണ്‍ബീറിന്റെ അച്ഛന്‍ ഋഷി കപൂറിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ രണ്‍ബീറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഋഷി കപൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് താരവിവാഹത്തിന് സമയമായെന്ന സൂചനകള്‍ നല്‍കുന്നത്.

താന്‍ 27-ാം വയസില്‍ വിവാഹിതനായതാണെന്നും രണ്‍ബീറിന് ഇപ്പോള്‍ പ്രായം 35ആയെന്നും വിവാഹത്തിനുള്ള സമയം അതിക്രമിച്ചെന്നുമാണ് അഭിമുഖത്തിലെ ഋഷിയുടെ വാക്കുകള്‍. രണ്‍ബീര്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായെന്നും ഋഷി കൂട്ടിച്ചേര്‍ത്തു.

സ്വന്തം ഇഷ്ടപ്രകാരം ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം രണ്‍ബീറിനുണ്ടെന്നും അതിന് യാതൊരു എതിര്‍പ്പും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ഋഷി പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കൊച്ചുമക്കളുമായി സമയം ചിലവിടാനാകണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും അഭിമുഖത്തില്‍ ഋഷി പറഞ്ഞു. 

രണ്‍ബീര്‍-ആലിയ പ്രണയം പരസ്യമായതിന് ശേഷം ആദ്യമായാണ് മകന്റെ വിവാഹത്തെകുറിച്ച് ഋഷി കപൂര്‍ ഇത്രയധികം വാചാലനാകുന്നത്. പ്രണയത്തെകുറിച്ച് തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും അടുത്തിടെ അച്ഛന്‍ മഹേഷ് ഭട്ടും രണ്‍ബീറും ഒന്നിച്ച് ആലിയ നടത്തിയ ഡിന്നര്‍ പാര്‍ട്ടിയും വ്യക്തമാക്കുന്നത് താരവിവാഹത്തിന്റെ ചര്‍ച്ചകളാണ്. ഇരുകുടുംബങ്ങളും വിവാഹത്തിന് താത്പര്യം പ്രകടിപ്പിച്ചതോടെ വിവാഹതിയതി അറിയാനുള്ള ആകാംഷയിലാണ് രണ്‍ബീര്‍-ആലിയ ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി